• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ രാശിക്കാർക്ക് പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയാം

  • By Anil Perunna
Google Oneindia Malayalam News

നിങ്ങൾ തുലാം രാശിക്കാരാണ് എങ്കിൽ പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണിത്. മാത്രമല്ല ഇവരുടെ വിവാഹക്കാര്യത്തിലും തീരുമാനമുണ്ടാകും.

ധനു രാശിക്കാരാണ് നിങ്ങളെങ്കിൽ ഇന്നത്തെ ദിവസം സാഹസിക പ്രവർത്തികൾ വേണ്ട. ഇവർക്ക് ആരോഗ്യപരമായും ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ നാൾഫലം വിശദമായി അറിയാം.

മേടം

മേടം

പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂല സമയം. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും.

ഇടവം

ഇടവം

അലങ്കാരവസ്തുക്കളോട് താല്‍പര്യം കൂടും. കലാപ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. പ്രണയ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും.

മിഥുനം

മിഥുനം

മക്കള്‍ക്ക് പ്രശസ്തി. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും അനുകൂല നീക്കുപോക്കുണ്ടാകും.

കര്‍ക്കടകം

കര്‍ക്കടകം

മറ്റുള്ളവര്‍ക്കിടയില്‍ മാന്യത വര്‍ധിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. വേഷവിധാനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.

ചിങ്ങം

ചിങ്ങം

പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കര്‍മ്മപുഷ്ടിക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും.

കന്നി

കന്നി

വസ്തുവാഹനാദികള്‍ സമ്പാദിക്കും. കൂട്ടുകച്ചവടത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. എല്ലാ കാര്യങ്ങളിലും സത്യസന്ധത പാലിക്കും. വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ സാധിക്കും.

വരാനിരിക്കുന്നത് ആഡംബര ജീവിതം, പുതിയ വീട്, കാര്‍.. കൂടെ വിവാഹ ഭാഗ്യവും; ഭാഗ്യദേവത ഈ രാശിക്കാര്‍ക്കൊപ്പംവരാനിരിക്കുന്നത് ആഡംബര ജീവിതം, പുതിയ വീട്, കാര്‍.. കൂടെ വിവാഹ ഭാഗ്യവും; ഭാഗ്യദേവത ഈ രാശിക്കാര്‍ക്കൊപ്പം

തുലാം

തുലാം

പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.

വൃശ്ചികം

വൃശ്ചികം

പ്രതീക്ഷിച്ച സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കു വാരം ഗുണകരമാണ്. കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ കുറയും.

ധനു

ധനു

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും. സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

മകരം

മകരം

സര്‍ക്കാര്‍ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ഉദ്ദേശം സാധിക്കും. ചില വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാനിടയുണ്ട്. സുഹൃത്തുക്കളില്‍നിന്നു പലവിധ സഹായങ്ങളും പ്രതീക്ഷിക്കാം. പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയും.

കുംഭം

കുംഭം

എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കവിയും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. സന്താനങ്ങള്‍ക്ക് തൊഴില്‍ലബ്ധി ഉണ്ടാകാനിടയുണ്ട്. ആഢംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.

മീനം

മീനം

എല്ലാവരോടും ഹൃദ്യമായി പെരുമാറും. പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം. തൊഴില്‍രഹിതര്‍ക്കു ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും.

English summary
Today Horoscope:The people of this zodiac sign have the opportunity to experience various pleasures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X