വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധിക്കും, ഭാഗ്യപരീക്ഷണങ്ങള്‍ വിജയകരമാകും, നാൾഫലം
വിശാഖം നാളുകാർ മുൻകോപവും എടുത്ത് ചാട്ടവും ഉപേക്ഷിക്കണം. ഈ നാളുകാർ ബന്ധുക്കളുമായി പിണങ്ങാൻ സാധ്യതയുണ്ട്. അനിഴം നാളുകാരുടെ ജീവിതത്തിൽ ഒരു സുഹൃത്ത് കാരണം വലിയ മാറ്റം ഉണ്ടാകും. ഇന്നത്തെ നാൾഫലം വായിക്കാം..
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തു തിരിച്ചു കിട്ടും. യാത്രാഗുണം ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. സന്താനശ്രേയസ്സുണ്ടാകും. നല്ല സാമ്പത്തിക സ്ഥിതി കൈവരും. എടുത്തുചാട്ടം നിമിത്തം പല പ്രശ്‌നത്തിനും സാധ്യത.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - വിദേശത്തുനിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. പിതൃഗുണം ഉണ്ടാകും. കുടുംബഐക്യം ഉണ്ടാകും. യാത്രാ വിഘ്‌നങ്ങള്‍ മാറും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. മാതൃഗുണം ഉണ്ടാകും. അപ്രതീക്ഷിതമായി മേലധികാരികളില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. ജോലി സാധ്യത കാണുന്നു. ഭൂമിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരം നേരിടേണ്ടി വരും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേദിയില്‍ ശോഭിക്കാനാകും. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാകും. അന്യരുടെ കാര്യങ്ങള്‍ക്കുവേണ്ടി അനാവശ്യമായി വേവലാതിപ്പെടും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - കര്‍മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ദാമ്പത്യസുഖവും, മനഃസന്തോഷവും അനുഭവപ്പെടും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - അന്യദേശത്ത് താമസിക്കുന്നവര്‍ക്ക് ഗുണാനുഭവം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റത്തിന് സാധ്യത. ബിസിനസ്സ് അഭിവൃദ്ധിപ്പെടും. യാത്രാഗുണം ഉണ്ടാകും. കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ പ്രയാസപ്പെടും. കനത്ത ചില വെല്ലുവിളികളെ നേരിടേണ്ടിവരും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - എല്ലാ കാര്യത്തിലും ഉണര്‍വ്വും ഉന്മേഷവും അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. മുന്‍കോപവും, എടുത്തുചാട്ടവും ഉപേക്ഷിക്കണം. കോപം നിയന്ത്രിക്കണം. ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ബന്ധുക്കളുമായി പിണങ്ങാന്‍ സാധ്യത.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം കുറയും. പുതിയ സുഹൃത്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ വളരെ ജാഗ്രതവേണം. പ്രതീക്ഷകള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കും. കലഹപ്രിയത നിയന്ത്രിക്കണം. അഭിപ്രായം എവിടെയും തുറന്നു പറയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - കര്‍മ്മസംബന്ധമായി യാത്ര ആവശ്യമായി വരും. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. സന്താനങ്ങള്‍ക്ക് രോഗസാധ്യത കാണുന്നു. കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയും. ഭാഗ്യപരീക്ഷണങ്ങള്‍ വിജയകരമാകും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - കര്‍മ്മരംഗത്ത് പലവിധ വിഷമത കളും ഉണ്ടാകും. സാമ്പത്തിക തിരിമറിയില്‍പ്പെടാതെ സൂക്ഷിക്കുക. വസ്തുതര്‍ക്കത്തിനും കലഹത്തിനും സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം. ധനനഷ്ടത്തിനു സാധ്യത. ബന്ധുക്കളുമായി പിണങ്ങാന്‍ സാധ്യത. കലാ പ്രകടനങ്ങളില്‍ ശോഭിക്കാന്‍ സാധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - ചെറിയതോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. പഴയകാല സുഹൃത്തിനെ കാണാന്‍ സാധിക്കും. വസ്തുവാഹനാദിയോഗം കാണുന്നു. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയില്ല.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താനസൗഭാഗ്യം ഉണ്ടാകും. കലാ കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും, സാമ്പത്തികനേട്ടവും ഉണ്ടാകും. വാക്‌സാമര്‍ഥ്യം പ്രകടമാകും. കുടുംബ ഉത്തരവാദിത്തം കൂടും. പഠനരംഗത്തു തടസ്സങ്ങള്‍ ഉണ്ടാകാനിടയുണ്ട്.












Click it and Unblock the Notifications