യാത്രയിൽ ധനനഷ്ടത്തിന് സാധ്യത, മുടങ്ങിക്കിടന്ന കാര്യം നേടിയെടുക്കും, ഇന്നത്തെ നാൾഫലം
ഉത്രാടം, തിരുവോണം, അവിട്ടം നാളുകാർ ഏറെക്കാലമായി മനസ്സിൽ ചിന്തിക്കുന്ന ഒരു കാര്യം ഇന്ന് സാധിക്കും. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സാധിക്കും. പൂരുരുട്ടാതി നാളുകാർക്ക് ശത്രുക്കൾ മിത്രങ്ങളായി മാറും. ഇന്നത്തെ നാൾഫലം വിശദമായി വായിക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - പിതാവുമായി ചില അഭിപ്രായ വ്യത്യാസത്തിനു സാധ്യത. വീഴ്ചകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം, മാതാവിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ സാധ്യത. കുടുംബം വിട്ട് താമസിക്കാനിട വരും. വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം ഉണ്ടാകും. കാര്യവിഘ്‌നം മാറും. തര്‍ക്കങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ജോലിസ്ഥലത്ത് ചില അസ്വസ്ഥ തകള്‍ക്കു സാധ്യത. കാര്യപരാജയം, ധനനഷ്ടം, യാത്രാതടസ്സം ഇവ ഫലം. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.
മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2) - ബന്ധുജനസഹായം, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും, സാമ്പത്തിക അഭിവൃദ്ധി, യാത്രാഗുണം ഇവ ഫലം. വിദേശത്ത് നിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ദാമ്പത്യകലഹത്തിനു സാധ്യത. എടുത്തുചാട്ടം നിമിത്തം അബദ്ധത്തിനു സാധ്യത, വിദേശയാത്രാ ഗുണം ഇവ ഫലം.
പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ബന്ധുക്കളില്‍ നിന്നും സഹായം ഉണ്ടാകും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തികകാര്യത്തില്‍ അലസത പാടില്ല. പൊതുവേ എല്ലാ തടസ്സവും നീങ്ങും. കുടുംബാന്തരീക്ഷം ശാന്തിയും സമാധാനവും നിറഞ്ഞതാവും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - എഴുത്തുകാര്‍ക്ക് നല്ല കാലം, വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും. ഉദ്ദിഷ്ടകാര്യസിദ്ധി, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം എന്നീ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. ക്രമേണ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കും. ആശുപത്രിവാസത്തിന് യോഗം കാണുന്നു, വാഹനലാഭം ഉണ്ടാകും. ധന സമൃദ്ധി കൈവരും. പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവാം, കുടുംബകലഹത്തിനും മനഃക്ലേശത്തിനും സാധ്യത. സന്താനഗുണം ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - മാതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മത്സരബുദ്ധി ഒഴിവാക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യത്തിന് കാലതാമസം ഉണ്ടാകും. നൂതന സംരംഭങ്ങളുടെ തുടക്കം, കാര്യസിദ്ധി, കര്‍മഗുണം, സന്തോഷം, യാത്രാഗുണം ഇവയുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - അയല്‍ക്കാരുമായി രമ്യതയില്‍ വര്‍ത്തിക്കും. പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ സാധിക്കും. ഭൂമിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. സകലകാര്യ വിജയം, ബഹുമതി, കീര്‍ത്തി, അംഗീകാരം, ബന്ധുസമാഗമം, ധനസമൃദ്ധി ഇവ ഫലം.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - പുതിയ ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. പിതൃസ്വത്ത് അധീനതയിലാകും. ബന്ധുക്കളുടെ വിയോഗത്തില്‍ മനസ്സ് ചഞ്ചലപ്പെടും. മാതൃഗുണം ഉണ്ടാകും. ദീര്‍ഘനാളായി ചിന്തിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. വാഹനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അതിനു സാധിക്കും. ബന്ധുഗുണം ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - മുന്‍പു ചെയ്ത സല്‍പ്രവൃത്തിയുടെ ഫലം അനുഭവത്തില്‍ വന്നുചേരും. ആഗ്രഹപൂര്‍ത്തിയുണ്ടാകും. ശത്രുതയിലിരുന്നവര്‍ മിത്രങ്ങളായിത്തീരും. കാര്യതടസ്സം ഉണ്ടാകും. യാത്രയില്‍ തടസ്സത്തിനും ധനനഷ്ടത്തിനും ഇടയാകും. സന്താനങ്ങളെപ്പറ്റി മനഃക്ലേശത്തിനു സാധ്യത.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സഹോദരങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. നാടകം, സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. മുടങ്ങിക്കിടന്ന കാര്യം നേടിയെടുക്കാന്‍ സാധിക്കും. സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. വിവാഹ തീരുമാനത്തിലെത്തും. അംഗീകാരം, മനഃസന്തോഷം ഇവ ഫലം.












Click it and Unblock the Notifications