Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത, ഭാര്യ മുഖേന നേട്ടങ്ങള്‍ ഉണ്ടാകും, അഭീഷ്ടസിദ്ധി, ഇന്നത്തെ നാൾഫലം

astrology

മകയിരം, തിരുവാതിര, പുണർതം നാളുകാർ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കണം. ഇവർക്ക് പണം നഷ്ടപ്പെടാനുളള സാധ്യത കാണുന്നു. പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്.

മകം, പൂരം, ഉത്രം നാളുകാർക്ക് മക്കളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ ഇന്നത്തെ നാൾഫലം വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

അഭീഷ്ടസിദ്ധി, സാമ്പത്തികനേട്ടം, അംഗീകാരം, യാത്രാഗുണം, സന്താനശ്രേയസ്സ് ഇവ ഫലം. സുഖസൗകര്യങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)

അലച്ചില്‍, സ്വസ്ഥതക്കുറവ്, ധനനഷ്ടം, രോഗവിഷമതകള്‍, മാതൃഗുണം ഇവ ഫലം. വാഹനം വാങ്ങാനുള്ള ശ്രമം നടത്തും. പണയവസ്തു തിരിച്ചെടുക്കും. ഭാര്യ മുഖേന നേട്ടങ്ങള്‍ ഉണ്ടാകും. കാര്യശേഷി ഉണ്ടാകും

മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2)

മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2)

യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത, മനഃസന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും, സാമ്പത്തിക വര്‍ദ്ധനവ് ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനസമാധാനം നഷ്ടപ്പെടും. പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

സര്‍വ്വകാര്യവിജയം, യാത്രാഗുണം, സന്താനഗുണം, ഉന്നതസ്ഥാനലബ്ധി ഇവ ഫലം. മാതാവിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സാമ്പത്തികപ്രശ്‌നങ്ങള്‍ വര്‍ധിക്കും. മനോധൈര്യം കൈവെടിയരുത്. സഹോദരാനുകൂല്യം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ഇച്ഛാഭംഗം, മനോമാന്ദ്യം, അലച്ചില്‍, ഉദ്യോഗമാറ്റം ഇവ ഫലം. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ അലസതാമനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ ഉണ്ടാകും. നല്ല രീതിയില്‍ നടന്നിരുന്ന പല കാര്യത്തിനും തടസ്സം ഉണ്ടാകും. കാര്‍ഷികരംഗത്തു മാറ്റങ്ങള്‍. പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭിക്കില്ല. അസ്വസ്ഥതകള്‍ വര്‍ധിക്കും. മംഗളകര്‍മ്മങ്ങളില്‍ ഭാഗമാവും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

ഗുണദോഷ സമ്മിശ്രാവസ്ഥ തുടരും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. യാത്രയില്‍ അലച്ചിനു സാധ്യത. ഉദ്യോഗത്തില്‍ സ്ഥാനമാറ്റം ഉണ്ടാകും. എല്ലാ കാര്യത്തിലും അവസാനം താത്പര്യക്കുറവ് അനുഭവപ്പെടും. ഏത് തൊഴില്‍ ചെയ്താലും തക്കതായ പ്രതിഫലം ലഭിക്കാന്‍ തടസം നേരിടും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി കഠിന പ്രയത്‌നം ആവശ്യമാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട)

സര്‍വ്വകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, അലച്ചില്‍, മനഃക്ലേശം, യാത്രാതടസ്സം ഇവ ഫലം. വാക്‌സാമര്‍ഥ്യം ഉണ്ടാകും. ജോലിമാറ്റം ഗുണം ചെയ്യും. ദൂരയാത്രകള്‍ സുഖകരമാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4

ധനു (മൂലം, പൂരാടം, ഉത്രാടം 1/4

പൊതുവെ സര്‍വ്വകാര്യ വിജയം, മനസ്സിനു സന്തോഷം, സാമ്പത്തിക പുരോഗതി ഇവ കാണുന്നു. സന്ധ്യയ്ക്കു ശേഷം ഗുണദോഷ സമ്മിശ്രത. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും. അന്യരുടെ കാര്യത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസ വര്‍ദ്ധിക്കും. ധനപരമായി നേട്ടം ഉണ്ടാകും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

സ്വപ്രയത്‌നത്താല്‍ ഉയര്‍ച്ച, ബന്ധു സമാഗമം, കാര്യസിദ്ധി, യാത്രാനേട്ടം ഇവ കാണുന്നു. എതിര്‍പ്പുകളെ അതിജീവിക്കും. ആഗ്രഹങ്ങള്‍ പ്രാവര്‍ത്തികമാക്കും. അര്‍ഹതയുള്ള പണം ലഭിക്കും. ഭൂസ്വത്ത് അധീനതയിലാവും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

കാര്യപരാജയം, അനാരോഗ്യം, യാത്രാക്ലേശം, മനഃസംഘര്‍ഷം, ധനക്ലേശം ഇവയൊക്കെ ഫലം. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ വേര്‍പാടു മൂലം ദുഃഖം അനുഭവിക്കാനിട വരും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. സന്താന ശ്രേയസ്സ്, കാര്യവിജയം, മാതൃഗുണം ഇവ കാണുന്നു. അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും. മനഃസമാധാനം ഉണ്ടാകും. കുടുംബവുമൊത്തു യാത്രകള്‍ പോകും. വിദേശ തൊഴില്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+