Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തികഭദ്രത ഉണ്ടാകും, വീടുവിട്ടു നില്‍ക്കേണ്ടിവരും, തര്‍ക്കങ്ങളില്‍ വിജയിക്കും, നാൾഫലം അറിയാം

മേടം - വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും. നിശ്ചയിച്ചുറപ്പിച്ച വിവാഹം നിസ്സാരകാരണങ്ങളാല്‍ മുടങ്ങുവാന്‍ സാദ്ധ്യത. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം.

ഇടവം - കൃഷി, വ്യാപാരം എന്നിവയില്‍ നിന്നു കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. പ്രതികൂല പരിതസ്ഥിതിയെ അതിജീവിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റും.

മിഥുനം - അനാവശ്യ കാര്യങ്ങള്‍ക്ക് പോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. പെട്ടെന്നു ക്ഷോഭമുണ്ടാവാതെ ശ്രദ്ധിക്കണം. നിലവിലുള്ള ജോലി വരെ നഷ്ടപ്പെടുന്ന സാഹചര്യം സംജാതമാകും. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. ആപല്‍ക്കരമെന്നു തോന്നുന്ന ഘട്ടത്തില്‍ ദൈവാധീനം അനുഭവപ്പെടും.

കര്‍ക്കടകം - എല്ലാ രംഗത്തും കര്‍മകുശലത വര്‍ധിക്കും. ലഘുവായ അസുഖങ്ങള്‍ കാര്യമാക്കണ്ട. പ്രതിബന്ധങ്ങളെ അതിജീവിച്ചു മുന്നേറും.

Today Horoscope

ചിങ്ങം - സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. വിശേഷവസ്ത്രാഭരണാധികള്‍ ലഭിക്കും. ഈശ്വരാധീനമുള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപെടും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും.

കന്നി - എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. ധനസ്ഥിതിയില്‍ മാറ്റമുണ്ടാകും. പുതിയ വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും. ദൂരയാത്രകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ അദ്ഭുതപ്പെടേണ്ടതില്ല.

തുലാം - ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല. നിയമ നടപടിക്ക് വിധേയനാകും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും. ശത്രുക്കളില്‍ നിന്നും പലവിധ വിഷമതകള്‍ അനുഭവപ്പെടും.

വൃശ്ചികം - ഊഹക്കച്ചവടത്തില്‍ ശ്രദ്ധിക്കണം. അലങ്കാരവസ്തുക്കള്‍ വാങ്ങും. കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും. കലാകായിക രംഗത്തു ശോഭിക്കും.

Today Horoscope

ധനു - കുടുംബത്തില്‍ മനഃസമാധാനം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകാം. മാതൃ സ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വാഹന സംബന്ധമായ ചെലവവുകള്‍ കൂടും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും.

മകരം - വ്യാപാരരംഗം വിപുലീകരിക്കും. നല്ല വാര്‍ത്തകള്‍ ശ്രദ്ധിക്കും. തൊഴില്‍മാറ്റം ഗുണം ചെയ്യും. ചീത്തക്കൂട്ടുകെട്ടില്‍ ചെന്നുപെടാതെ നോക്കണം.

കുംഭം - നിസ്സാര കാര്യങ്ങള്‍ക്കു പോലും മനസ് വിഷമിക്കും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. സുഹൃത്തുക്കളുടെ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം.

മീനം - സാമ്പത്തികഭദ്രത ഉണ്ടാകും. വീടുവിട്ടു നില്‍ക്കേണ്ടിവരും. തര്‍ക്കങ്ങളില്‍ വിജയിക്കും. മുതിര്‍ന്നവരുടെ ആനുകൂല്യം ഉണ്ടാകും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+