ഈ രാശിക്കാർ ഇന്ന് നാക്ക് സൂക്ഷിക്കണം, ഇല്ലെങ്കിൽ പണികിട്ടും, വാഹനത്തിൽ അപകട സാധ്യത, പ്രമോഷൻ തടസ്സപ്പെടും
മേടം - വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. ആരോഗ്യപരമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മൂലം മനസ്സ് അസ്വസ്ഥപ്പെടും. കലാപരമായ താല്‍പര്യം ഉടലെടുക്കും. ദീര്‍ഘനാളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും.
ഇടവം - വ്യവഹാരങ്ങളില്‍ തീരുമാനമാകും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. യാത്രകള്‍ ക്ലേശകരം. വീടുവിട്ടു നില്‍ക്കും.
മിഥുനം - സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. ധനപരമായി നേട്ടം ഉണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. കര്‍മ്മസംബന്ധമായി പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും.
കര്‍ക്കടകം - ദൈവാനുകൂല്യം ഉണ്ടാകും. സാഹസപ്രവൃത്തികള്‍ അപകടകരമാകും. കാര്യസാധ്യം ഉണ്ടാകും. പുതിയ ജോലിയില്‍ പ്രവേശിക്കും.

ചിങ്ങം - അപകട സാദ്ധ്യതയുള്ളതിനാല്‍ വാഹനത്തില്‍ സൂക്ഷിക്കുക. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. അവിവാഹിതരുടെ വിവാഹകാര്യത്തിലല്‍ അനുകൂല തീരുമാനം എടുക്കും.
കന്നി - ചെലവിനങ്ങള്‍ കുറയ്ക്കണം. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കും. നല്ല പേരു സമ്പാദിക്കും. പ്രയാസങ്ങള്‍ കുറയും.
തൂലാം - സന്താനലബ്ധിക്കായി കാത്തിരിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. സന്താനങ്ങള്‍ക്ക് ഔഷധസേവ ആവശ്യമായി വരും. തൊഴില്‍പരമായി അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും.
വൃശ്ചികം - കൃഷിയില്‍ ശ്രദ്ധ കുറയരുത്. വ്യവസായികള്‍ക്കു പൊതുവേ നല്ല സമയം. ഉദ്യോഗക്കയറ്റം തടയപ്പെടും.

ധനു - ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.
മകരം - ചെലവുകള്‍ കൂടും. വീട്ടില്‍നിന്നു മാറിത്താമസിക്കും. മാതാവിന്റെ ആനുകൂല്യം ഉണ്ടാകും. നല്ല കര്‍മങ്ങള്‍ അനുഷ്ഠിക്കണം.
കുംഭം - സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയമാണ്. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. കര്‍മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. പൊതുവേ എല്ലാ കാര്യങ്ങള്‍ക്കും തടസം നേരിടും.
മീനം - ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകും. ഉറച്ച തീരുമാനങ്ങള്‍ എടുക്കും. ജോലി അന്വേഷകര്‍ക്കു തൊഴില്‍ ലഭിക്കും. നല്ല വിവാഹാലോചനകള്‍ വരും.












Click it and Unblock the Notifications