ഈ രാശിക്കാർക്ക് വിലപിടിപ്പുളള സമ്മാനങ്ങൾ ലഭിക്കും, അസൂയാവഹമായ നേട്ടങ്ങളും, രാശിഫലം
മകരം രാശിക്കാരാണോ നിങ്ങൾ? പുതിയ സുഹൃത്തുക്കൾ മുഖേന നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാകും. വീട് നിർമ്മാണത്തിന് തയ്യാറെടുക്കുകയാണെങ്കിൽ കുംഭം രാശിക്കാർക്ക് ഇത് അനുയോജ്യമായ സമയമാണ്. നിങ്ങളുടെ രാശിഫലം വായിക്കാം
മേടം - വിദേശത്ത് നിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.

ഇടവം - വസ്തു, വാഹനാദികള്‍ സമ്പാദിക്കും. കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും. പാരമ്പര്യസ്വത്തിനെച്ചൊല്ലി വ്യവഹാരത്തില്‍ ഏര്‍പ്പെടും. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും.
മിഥുനം - അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും.
കര്‍ക്കടകം - ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവും. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടും. മനോവിഷമതകള്‍ ഉണ്ടാകും. വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം കൂടും. മത്സരവേദികളില്‍ വിജയിക്കുവാന്‍ സാധ്യത.
ചിങ്ങം - വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താത്പര്യം കുറയും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും.
കന്നി - കൃഷിക്കാര്‍ക്കു നേട്ടമുണ്ടാക്കാന്‍ കഴിയും. എതിരാളികളെ പരാജയപ്പെടുത്താന്‍ കഴിയും. ദേഹാരിഷ്ടകള്‍ക്കു കുറവുണ്ടാകും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടെയും പ്രശംസ നേടും. ഗൃഹാന്തരീക്ഷം അസംതൃപ്തികരമായിരിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും.

തുലാം - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും.
വൃശ്ചികം - വാഗ്വാദങ്ങളില്‍ ഏര്‍പ്പെടും. ദൈവിക അനുഷ്ഠാനങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ദേഹാരിഷ്ടകള്‍ക്കു ശമനമുണ്ടാകും. തുടങ്ങിവച്ച പല പ്രവര്‍ത്തനങ്ങളും തടസപ്പെടും. പ്രതീക്ഷിക്കാത്ത അസുഖങ്ങള്‍ പലതും ജീവിതപങ്കാളിക്ക് അനുഭവപ്പെടാം. യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും.
ധനു - വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. കഠിനമായി പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുന്‍കോപം നിയന്ത്രിക്കണം.
മകരം - മറ്റുള്ളവര്‍ക്കു സഹായങ്ങള്‍ ചെയ്യും. കര്‍മരംഗത്തു ലഘുവായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ഉന്നത വ്യക്തി കളുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും.
കുംഭം - സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.
മീനം - സുഹൃത്തുക്കള്‍ മൂലം മനോവിഷമതകള്‍ ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വിദേശത്തുനിന്നു ധനാഗമം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കണം.












Click it and Unblock the Notifications