Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർ നറുക്കെടുപ്പുകളില്‍ വിജയിക്കും, ഓണം ബംബറാകുമോ? ഭാഗ്യം അപ്രതീക്ഷിതമായെത്തും

മേടം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും.

ഇടവം - മത്സരവിജയം ഉണ്ടാകും. രോഗം ബാധിച്ചവര്‍ക്കു ശ്രദ്ധ ആവശ്യമാണ്. കലാ രംഗത്ത് അവസരങ്ങള്‍ ലഭിക്കും. നഷ്ടങ്ങള്‍ കുറയും. ആഘോഷവേളകളില്‍ പങ്കെടുക്കും. അപ്രതീക്ഷിത ഭാഗ്യലബ്ധി. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

മിഥുനം - സംസാരത്തില്‍ മിതത്വം പാലിക്കണം. സഹോദരങ്ങളില്‍ നിന്നോ സഹോദരസ്ഥാനീയരില്‍ നിന്നോ സഹായങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. നറുക്കെടുപ്പ് മത്സരങ്ങളില്‍ വിജയിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.

Today Horoscope

കര്‍ക്കടകം - ആഗ്രഹങ്ങള്‍ സഫലീകരിക്കും. പഠനത്തില്‍ ശോഭിക്കും. വാതരോഗങ്ങള്‍ മാറും. സുഖകരമായ ജീവിതം നയിക്കും. അല്‍പ്പം ശ്രദ്ധിച്ചാല്‍ ആപത്തുകളില്‍ നിന്നു രക്ഷപെടാം. ബന്ധുക്കള്‍ അനുകൂലമായിരിക്കും. ദൂരെയാത്ര വേണ്ടിവരും.

ചിങ്ങം - ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും.

കന്നി - വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ കുറയരുത്. കര്‍ഷകര്‍ക്കു നല്ല ലാഭം ഉണ്ടാകും. പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയമുണ്ടാകും. ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. പുതിയ കൃതി പ്രസിദ്ധീകരിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും.

തുലാം - സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ് ഉല്‍കണ്ഠപ്പെടും. പുണ്യക്ഷേത്രദര്‍ശനം സാദ്ധ്യമാകും. ഗൃഹനവീകരണ പ്രവരര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രൊമോഷനുള്ള ഉത്തരവ് ലഭിക്കും. പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

Today Horoscope

വൃശ്ചികം - വാഹനം മാറ്റിവാങ്ങും. വിദ്യാപുരോഗതി ഉണ്ടാകും. തര്‍ക്കവിഷയങ്ങള്‍ രമ്യമായി പരിഹരിക്കും. കര്‍ഷകര്‍ ശ്രദ്ധിക്കണം. അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂര്‍ത്തടിച്ചു ചെലവഴിക്കും. സംഗീത, നാടക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം.

ധനു - ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും. പ്രൊമോഷന് ശ്രമിക്കുന്നതിന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്തരവ് ലഭിക്കാന്‍ തടസ്സം നേരിടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തടസ്സപ്പെട്ടു കിടന്ന ശമ്പള കുടിശ്ശിക ലഭിക്കും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും.

മകരം - ലഘുവായ അസുഖങ്ങള്‍ ബുദ്ധിമുട്ടിച്ചേക്കാം. പ്രവര്‍ത്തനതടസ്സങ്ങള്‍ നീങ്ങും. പമണിടപാടുകളില്‍ അബദ്ധങ്ങള്‍ പറ്റാനിടയുണ്ട്. അനാവശ്യമായ സംസാരം ഒഴിവാക്കണം. അപ്രതീക്ഷിതമായി മനഃക്ലേശത്തിനു ഇടയാക്കുന്ന സംഭവങ്ങളുണ്ടാകും. ക്ഷേത്ര ദര്‍ശനം സാദ്ധ്യമാകും.

കുംഭം - പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക. ഭൂമി സംബന്ധമായ ക്രയവിക്രയ ങ്ങള്‍ക്ക് അനുകൂല സമയം.

മീനം - ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമര്‍ഥ്യം പ്രകടപ്പിക്കും. പിതാവിനന്റെ വാക്കുകള്‍ മാനിക്കണം. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ദുഃഖവാര്‍ത്ത ശ്രവിക്കാന്‍ സാധ്യതയുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. ചില പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+