Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കും, വീട്ടിൽ ഐശ്വര്യവും സമാധാനവും', നിങ്ങളുടെ ഇന്നത്തെ നാൾഫലം

ഉത്രം, അത്തം, ചിത്തിര നാളുകാർക്ക് സന്താനഗുണം ഉണ്ടാകും. ഈ നാളുകാർ വാക്കുതർക്കത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കും.

ചിത്തിര, ചോതി, വിശാഖം നാളുകാർക്ക് കുടുംബത്തിൽ സമാധാനം ഉണ്ടാകും, ബിസ്സിനസ്സിൽ നിന്ന് കൂടുതൽ വരുമാനം ലഭിക്കും. ഇന്നത്തെ നിങ്ങളുടെ നാൾഫലം വിശദമായി വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും. ഗൃഹത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തും, സന്താനഗുണവും, യാത്രാനേട്ടവും ഫലം. സ്ത്രീകള്‍ക്ക് ആഭരണങ്ങളും, ആഡംബര വസ്തുക്കളും അധീനതയില്‍ വന്നുചേരും. ബിസിനസ്സില്‍ പുരോഗതി കൈവരും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)

നഷ്ടപ്പെട്ട വിലപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. വരവില്‍ കവിഞ്ഞ ചെലവുണ്ടാകും. കുടുംബത്തില്‍ സമാധാനം ഉണ്ടാവും. ആരോഗ്യം മെച്ചപ്പെടും. ബന്ധുജന സഹായം ഉണ്ടാകും. ദാമ്പത്യജീവിതം സുഖപ്രദമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2)

മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2)

മേലധികാരികളില്‍ നിന്നും അനുകൂലസ്ഥിതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ അന്തസ്സ് വര്‍ദ്ധിക്കും. കൂട്ടുബിസിനസ്സില്‍ നിന്ന് വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ധനാഗമം ഉണ്ടാകും. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതി ഉണ്ടാകും. വീഴ്ചകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ അന്തസ്സ് വര്‍ദ്ധിക്കും. ബന്ധുജന വിയോഗം മനസ്സിന് വിഷമമുണ്ടാക്കും. ജോലിസ്ഥലത്ത് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ഉദ്യോഗത്തില്‍ ഉയര്‍ച്ച, സാമ്പത്തികനില മെച്ചപ്പെടും, ദാമ്പത്യത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. യാത്രാ ഗുണം ഉണ്ടാകും. ബിസിനസ്സില്‍ പുരോഗതി ദൃശ്യമാകും. കലഹങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കേണ്ട സാഹചര്യമുണ്ടാകും. നൂതന സുഹൃദ്ബന്ധമുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വാക്തര്‍ക്കത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം, ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. സന്താനഗുണം ഉണ്ടാകും. മനഃപ്രയാസങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. സന്താനങ്ങളുടെ വിവാഹത്തില്‍ തീരുമാനമാകും. ഔദ്യോഗികരംഗത്ത് ചില പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

കുടുംബത്തില്‍ സമാധാനം, ബിസിനസ്സില്‍ നിന്ന് വരുമാന വര്‍ധന, ഉദ്യോഗത്തില്‍ സ്ഥലംമാറ്റത്തിന് സാധ്യത. എല്ലാ പ്രവര്‍ത്തനങ്ങളും കാലോചിതമായി ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. സന്താനഗുണം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പിതൃഗുണം ഉണ്ടാകും. പുതിയ കരാറു കളില്‍ ഒപ്പുവയ്ക്കും. സാഹിത്യകാരന്മാര്‍ക്ക് അംഗീകാരം ലഭിക്കും. ശത്രുക്കള്‍ മിത്രങ്ങളായി പെരുമാറും. മാനസികമായ സന്തോഷം ലഭിക്കുന്ന കുറേ അവസരങ്ങള്‍ വന്നുചേരും. ബന്ധുജനസഹായം ഉണ്ടാകും. ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. വാഹനലാഭം ഉണ്ടാകും. സ്വന്തം കഴിവിനാല്‍ പല കാര്യങ്ങളും വിജയത്തിലെത്തിക്കാന്‍ സാധിക്കും. കുടുംബത്തിലെ സ്വസ്ഥതക്കുറവ് പരിഹരിക്കപ്പെടും. ജോലിയില്‍ സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. ചില പ്രധാനപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ഭൂമിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. വാഹനലാഭം ഉണ്ടാകും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാകും. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധ വേണം. വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട അവസരം വന്നു ചേരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. സാമ്പത്തികസ്ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും വിജയമുണ്ടാകും. ദൂരസ്ഥലത്തുള്ള സുഹൃത്തുക്കളില്‍ നിന്ന് സഹായമുണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ജോലിസ്ഥലത്ത് കൂടുതല്‍ കരുതല്‍ ആവശ്യമായി വരും. ഉദ്യോഗത്തില്‍ ഉയര്‍ച്ച, ഗൃഹത്തില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും. മാതൃഗുണം ഉണ്ടാകും. ദാമ്പത്യജീവിതം സുഖകരമാകും. പുതിയ വീടുപണിയാനുള്ള സാഹചര്യം ഒത്തുചേരും. ഇഷ്ടപ്പെട്ട വസ്തുക്കള്‍ കൈമോശം വരാതെ സൂക്ഷിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+