വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. പോലീസ് ഉദ്യോഗസ്ഥന്മാര്ക്ക് കടുത്ത വിമര്‍ശനം നേരിടും. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമനം സ്ഥിരപ്പെട്ടു കിട്ടും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ ക്കായി പണം ചെലവഴിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പിതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. യാത്രാവേളയില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഗൃഹപ്പണി നിര്‍ത്തിവയ്ക്കേണ്ടതായ അവസ്ഥയുണ്ടാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - കര്‍മ്മസംബന്ധമായി അഭിവൃദ്ധി ഉണ്ടാകും. ഗൃഹനിര്‍മ്മാണം കൃത്യ സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. ജോലിയിലുള്ള ഉയര്‍ച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. പ്രയാസമെന്നു തോന്നിയ പല സംഗതികളും വളരെ വേഗത്തില്‍ ചെയ്യും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. വിദേശത്ത് നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവരുടെ പരിശ്രമം നടക്കും. ആരോഗ്യപരമായി അനുകൂല സമയം. വാഹന സംബന്ധമായി ചെലവുകള്‍ കൂടും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. സാഹിത്യകാരന്മാര്ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണതൃപ്തി ഉണ്ടാകില്ല. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ശത്രുക്കളുടെ ശ്രമം പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കും. വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരേണ്ട സ്ഥിതിയുണ്ടാകും. ആരോഗ്യപരമായി ചെരിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. സഹോദരസ്ഥാനീയരില്‍നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ആത്മവിശ്വാസക്കുറവ് മുഖേന പൊതുപ്രവര്‍ത്തകര്‍ക്ക് അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - അസാധാരണ വാക്സാമര്ത്ഥ്യം പ്രകടമാക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുരിച്ച് ഉത്കണ്ഠാകുലരാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - രോഗങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ട്. മുന്‍കോപം നിയന്ത്രിക്കണം. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അലസത പ്രകടമാക്കും. പ്രര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷമുണ്ടാകും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ജോലിക്കാര്‍ മുഖേന ധനനഷ്ടമുണ്ടാകും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - അധികചെലവുകള്‍ കൂടും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും.
-
ഈ രാശിക്കാർക്ക് നക്ഷത്രങ്ങൾ അനുകൂലം, ആഗ്രഹങ്ങൾ നിറവേറാൻ സാധ്യത, ജോലിയിൽ പുതിയ അവസരങ്ങൾ -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
നഷ്ടപ്പെട്ട ധനം തിരികെ കിട്ടും, വിലകൂടിയ വസ്തുക്കള്‍ സമ്പാദിക്കും, കേസുകളോ അപമാനങ്ങളോ സംഭവിക്കാം, നാൾഫലം -
ഗൃഹോപകരണങ്ങള്‍, വാഹനം, പുതിയ വസ്ത്രാഭരണങ്ങള്‍ ഇവ കയ്യിലെത്തും, സ്തീകള്‍ക്ക് അഭീഷ്ടസിദ്ധി, വാരഫലം -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
കൈനിറയെ പൊന്നും പണവും, ഒപ്പും പുതിയ വീടും കാറും; ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ രാജയോഗം -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ്












Click it and Unblock the Notifications