നാള്‍ഫലം: വിദേശത്തുള്ളവര്‍ക്ക് ഭാഗ്യാനുഭവം, പൊതുവേ എല്ലാ തടസ്സവും നീങ്ങും, പരീക്ഷകളില്‍ മികച്ച പ്രകടനം

മേടം - ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥംലമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും.

ഇടവം - പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. മറ്റുള്ളവരുടെ വിശ്വസ്തതയ്ക്കു പാത്രമാകും. പുതിയ സംരംഭങ്ങള്‍ക്കു വേണ്ടപ്പെട്ടവരുടെ സഹായം ഉണ്ടാകും.

നാള്‍ഫലം: കാത്തിരുന്ന ജോലി ലഭിക്കും, വീട് നിർമ്മാണത്തിന് ശ്രമം തുടങ്ങും, സുഖസൗകര്യം വര്‍ധിപ്പിക്കും
നാള്‍ഫലം: കാത്തിരുന്ന ജോലി ലഭിക്കും, വീട് നിർമ്മാണത്തിന് ശ്രമം തുടങ്ങും, സുഖസൗകര്യം വര്‍ധിപ്പിക്കും

മിഥുനം - സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് നിയന്ത്രണം പാലിക്കണം.

കര്‍ക്കടകം - കുടുംബപ്രശ്‌നം പരിഹരിക്കപ്പെടും. അലസതവിട്ടു പ്രവര്‍ത്തിക്കാനുള്ള മനോഭാവം ഉണ്ടാകണം. ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കും. സാമ്പത്തിക കാര്യങ്ങളില്‍ വീഴ്ച പാടില്ല.

Today Horoscope

ചിങ്ങം - കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീ കരിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

കന്നി - ആരോഗ്യസ്ഥിതി ഏറെക്കുറെ തൃപ്തികരമാകും. കുടുംബസൗകര്യം മെച്ചപ്പെടുത്താനാകും. സ്വന്തക്കാരുമായി അഭിപ്രായവ്യത്യാസത്തിനു സാധ്യതയുണ്ട്.

തുലാം - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാലം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പലവിധത്തില്‍ ധനാഗമം ഉണ്ടാകുമെങ്കിലും അധികരിച്ച വ്യയം മൂലം ബാക്കി ഉണ്ടാവില്ല.

വൃശ്ചികം - ഭാവിക്കു പ്രയോജനപ്പെടുന്ന പദ്ധതി ആസൂത്രണം ചെയ്യും. ആരോഗ്യപ്രശ്‌ന ങ്ങളെ ഭയപ്പെടേണ്ടതില്ല. സാമ്പത്തികസ്ഥിതി അനുകൂലമാകും.

ധനു - പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.

മകരം - കുടുംബംവിട്ട് താമസിക്കാനിടവരും. വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം ഉണ്ടാകും. കാര്യവിഘ്‌നം മാറും. തര്‍ക്കങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും.

കുംഭം - വിദേശത്ത് നിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. വിദേശയാത്ര യ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും.

മീനം - സാമ്പത്തികാര്യത്തില്‍ അലസത പാടില്ല. പൊതുവേ എല്ലാ തടസ്സവും നീങ്ങും. കുടുംബാന്തരീക്ഷം ശാന്തിയും സമാധാനവും നിറഞ്ഞതാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+