നാള്‍ഫലം: വിദേശത്തുള്ളവര്‍ക്ക് പലതരം കഷ്ടപ്പാടുകള്‍, പണമിടപാടില്‍ ശ്രദ്ധിക്കണം, ധാരാളം യാത്രകള്‍

മേടം - ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നതവിജയം കരസ്ഥമാക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടവും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

ഇടവം - കുടുംബകാര്യങ്ങള്‍ ശരിയായി നിര്‍വഹിക്കും. കര്‍മ്മരംഗം ശോഭനമാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. നേത്രരോഗങ്ങള്‍ മാറും. സന്താനലബ്ധിക്കായി കാത്തിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും.

നാള്‍ഫലം: വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും
നാള്‍ഫലം: വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും

മിഥുനം - വിദേശത്തുള്ളവര്‍ക്ക് പലതരം കഷ്ടപ്പാടുകള്‍ അനുഭവിക്കാനിട വരും. കര്‍മ്മരംഗത്ത് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും. സന്താനങ്ങളാല്‍ മനഃസമാധാനക്കുറവ് അനുഭവപ്പെടും.

കര്‍ക്കടകം - തീര്‍ത്ഥയാത്രകള്‍ ഉണ്ടാകും. സ്വജനാനുകൂല്യം ഉണ്ടാകും. ശത്രുക്കളെ മിത്രങ്ങളാക്കും. പുതിയ വസ്തുവകകള്‍ വാങ്ങും.

Today Horoscope

ചിങ്ങം - പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപെടും. കലാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പുതിയ അവസരങ്ങള്‍ ലഭിക്കും.

കന്നി - കളത്രപുത്രാദികള്‍മൂലം സന്തോഷിക്കും. ധനനഷ്ടം ഉണ്ടാകും. എല്ലാക്കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം. ആര്‍ഭാടം കുറയ്ക്കണം. സാമ്പത്തികനേട്ടം ഉണ്ടാകും.

തുലാം - സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടെയും പ്രശംസ നേടും. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും.

വൃശ്ചികം - ശത്രുക്കള്‍ കുറയും, പണമിടപാടില്‍ ശ്രദ്ധിക്കണം. നല്ല വാര്‍ത്ത കേള്‍ക്കും. ധാരാളം യാത്രകള്‍ ഉണ്ടാകും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

നാള്‍ഫലം: നിരവധി തൊഴിലവസരങ്ങള്‍, കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, കൃഷിയില്‍ ലാഭം
നാള്‍ഫലം: നിരവധി തൊഴിലവസരങ്ങള്‍, കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, കൃഷിയില്‍ ലാഭം

ധനു - ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. അനാവശ്യ ചെലവുകള്‍ വന്നു ചേരും.

മകരം - സാമ്പത്തിക പുരോഗതി. തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കും. മനഃസമാധാനം ഉണ്ടാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കൃഷിക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും.

കുംഭം - ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. ഗൃഹ നിര്‍മ്മാണത്തിന് അനുകൂല സമയം.

മീനം - പ്രവര്‍ത്തന രംഗത്തു ശ്രദ്ധിക്കണം. ക്രയവിക്രയത്തില്‍ നഷ്ടം സംഭവിക്കും. തെറ്റിദ്ധാരണകള്‍ ഉണ്ടാകും. കര്‍ഷകര്‍ക്കു നല്ല വാരം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+