Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒട്ടും പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്ന് ധനലാഭം, അസാധാരണമായത് സംഭവിക്കും, പുതിയ ബിസിനസ്സ് സാധ്യത, നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - പുതിയ ഗൃഹനിര്‍മ്മാണത്തിന് തടസ്സത്തിനു സാധ്യത. ധനലാഭം ഉണ്ടാകും. കര്‍മരംഗത്ത് പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാകും. പ്രവര്‍ത്തനരംഗത്ത് വിജയം ഇവയുണ്ടാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - പുതിയ സൗഹൃദം ഉടലെടുക്കും. കര്‍മരംഗത്ത് അപ്രതീക്ഷിത തിരിച്ചടികള്‍ക്ക് സാധ്യത. വാഹന ഉപയോഗം നിയന്ത്രിക്കണം. പ്രതിസന്ധികളെ മറികടക്കാന്‍ ഗുരുഉപദേശം തേടും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - കുടുംബ സ്വസ്ഥത ഉണ്ടാകും. പ്രവര്‍ത്തനരംഗത്ത് മന്ദത അനുഭവപ്പെടും. യാത്രാനേട്ടം കുറച്ചൊക്കെ ഉണ്ടാവും. ഒട്ടും പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും ധനലാഭമുണ്ടാകും.

Today Horoscope

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - നൂതന സുഹൃത്ബന്ധം ഉടലെടുക്കും. വളരെ തീവ്രമായ ചില തടസ്സങ്ങള്‍ നിങ്ങളുടെ ഓരോ പ്രവൃത്തിയേയും ബാധിച്ചതായി കാണുന്നു. അപ്രതീക്ഷിത ധനലാഭം കൈവരിക്കും. നൂതന തൊഴില്‍ മേഖലയില്‍ ശോഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കാണുന്നു. മനസ്സിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും. നൂതന തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നവര്‍ക്ക് പലവിധ പ്രയാസത്തിനു സാധ്യത. നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുന്ന ഒരു ഗുരുസംഗമം ഉടനെയുണ്ടാകും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - ഉദ്ദിഷ്ടകാര്യസിദ്ധി ഫലമാകുന്നു. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. മനസ്സിലുള്ള ലക്ഷ്യങ്ങള്‍ പ്രാപ്തമാകുന്നതിന് സാഹചര്യം ഒത്തുവരും. ഒരു ഉത്തമ ഗുരുവിനെ കണ്ടെത്താന്‍ ഇന്നു സാധിക്കും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - മനസ്സിലുള്ള ലക്ഷ്യങ്ങള്‍ പ്രാപ്തമാകുന്നതിന് സാഹചര്യം ഒത്തുവരും. ബിസിനസ്സ് മേഖലയില്‍ നേരിട്ടിരുന്ന പ്രതിസന്ധി മാറി ഉയര്‍ന്ന സ്ഥാനലബ്ധിയുണ്ടാകും. മറ്റുള്ളവരാല്‍ ആദരിക്കപ്പെടുന്നതിന് അവസരം വന്നുചേരും.

Today Horoscope

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ധനപരമായി അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരും. സന്താനശ്രേയസ്സുണ്ടാകും. അസാധാരണമായ ചില സംഭവവികാസങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിനു സാധ്യത കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ഉപരിപഠനത്തിനു സാഹചര്യം ഒത്തുചേരും. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മിക്കതും തടസ്സപ്പെടും. ധനനഷ്ടത്തിനു സാധ്യത. മനസ്സിന്റെ നിഗൂഢമായ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീരും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ഉത്തമ സുഹൃത്ബന്ധം ഉണ്ടാകും. ചില വിഷമഘട്ടങ്ങളെ തരണം ചെയ്യേണ്ടി വരും. പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. സന്താനങ്ങളുടെ വിവാഹ തീരുമാനമാകും. യാത്രാ ഗുണം ഉണ്ടാകും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - യാത്രാ ഗുണം ഉണ്ടാകും. ഇച്ഛാഭംഗം, മനോമാന്ദ്യം. ഇവ ഫലം. അവിചാരിത ധനലാഭം, പുതിയ ബിസിനസ്സ് സാധ്യത ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - അവിചാരിത ധനലാഭം കാണുന്നു. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധിക്കണം. കര്‍മഗുണം ഉണ്ടാകും. ചിലവുകളില്‍ വളരെ നിയന്ത്രണം പാലിക്കണം. ദൈവാധീനം വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+