Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിത യാത്രകള്‍ വേണ്ടി വരും, ഉദ്യോഗത്തില്‍ ഉയര്‍ച്ച, സാമ്പത്തികനില മെച്ചപ്പെടും, രാശിഫലം

ധനു രാശിക്കാരായ അവിവാഹിതര്‍ക്ക് പ്രതീക്ഷയ്ക്ക് വകയില്ല. വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസ്സം നേരിടും. ഇവര്‍ക്ക് സഹോദരങ്ങളില്‍ നിന്ന് സാമ്പത്തിക സഹായമുണ്ടാകും. കുംഭം രാശിക്കാര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂലമായ സമയമാണിത്. നിങ്ങളുടെ രാശിഫലം അറിയണ്ടേ.. വിശദമായി വായിക്കാം.

മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. നൂതന വസ്ത്രാഭരണാദികള്‍ ലഭിക്കും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. വിവാഹ സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ കഴിയാതെ വരും. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക.

ഇടവം - കച്ചവടത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങളുണ്ടാകും. ജോലി സംബന്ധമായി യാത്രകള്‍ ഉണ്ടാകും. ഉത്തരവാദിത്തങ്ങള്‍ കൂടും. പിതാവിന് അനിഷ്ടങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും. ഗൃഹത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തും, സന്താനഗുണവും, യാത്രാനേട്ടവും ഫലം.

Today Horoscope in Malayalam

മിഥുനം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് ഐശ്വര്യം അനുഭവപ്പെടും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. നഷ്ടപ്പെട്ട വിലപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. വരവില്‍ കവിഞ്ഞ ചെലവുണ്ടാകും. കുടുംബത്തില്‍ സമാധാനം ഉണ്ടാവും.

കര്‍ക്കടകം - കലാ-കായിക രംഗത്ത് അവസരങ്ങള്‍ കുറയും. ആരോഗ്യ പ്രശ്‌നമുള്ളവര്‍ ശ്രദ്ധിക്കണം. ജനാനുകൂല്യം കുറയും. മേലധികാരികളില്‍ നിന്നും അനുകൂലസ്ഥിതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ അന്തസ്സ് വര്‍ദ്ധിക്കും. കൂട്ടുബിസിനസ്സില്‍ നിന്ന് വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല.

ചിങ്ങം - മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും. ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഗൃഹസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. ദാമ്പത്യത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. യാത്രാ ഗുണം ഉണ്ടാകും.

കന്നി - സദാചാര ബോധത്തോടെ പ്രവര്‍ത്തിക്കും. അപ്രതീക്ഷിത യാത്രകള്‍ വേണ്ടി വരും. പിണങ്ങി നിന്നവരുമായി ഇണങ്ങും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ധനാഗമം ഉണ്ടാകും. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതി ഉണ്ടാകും. വീഴ്ചകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം. ഉദ്യോഗത്തില്‍ ഉയര്‍ച്ച, സാമ്പത്തികനില മെച്ചപ്പെടും.

Today Horoscope in Malayalam

തുലാം - ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. ആഘോഷവേളകളില്‍ പങ്കെടുക്കും. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

വൃശ്ചികം - വിദ്യാഭ്യാസരംഗത്തു നേട്ടങ്ങളുണ്ടാകും. നല്ല കുടുംബജീവിതം നയി ക്കാനാകും. വിദേശയാത്രാമോഹം നടക്കും. വാക്തര്‍ക്കത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം, ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. സന്താനഗുണം ഉണ്ടാകും. ഗൃഹത്തില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും. മാതൃഗുണം ഉണ്ടാകും.

ധനു - സഹോദരങ്ങളില്‍ നിന്നോ സഹോദര സ്ഥാനീയര്‍ മുഖേനയോ സാമ്പത്തിക നേട്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. വാഹനലാഭം ഉണ്ടാകും.

മകരം - ആരോഗ്യക്ലേശങ്ങള്‍ ഉണ്ടാകും. സാഹസിക പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്. പരീക്ഷകളില്‍ ശോഭിക്കാനാവും. കുടുംബത്തില്‍ സമാധാനം, ബിസിനസ്സില്‍ നിന്ന് വരുമാന വര്‍ധന, ഉദ്യോഗത്തില്‍ സ്ഥലംമാറ്റത്തിന് സാധ്യത. ജോലിസ്ഥലത്ത് കൂടുതല്‍ കരുതല്‍ ആവശ്യമായി വരും. ഉദ്യോഗത്തില്‍ ഉയര്‍ച്ച.

കുംഭം - സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പിതൃഗുണവും ഭാഗ്യപുഷ്ടിയും ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുവര്‍ക്ക് അനുകൂല സമയം. കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും കൈവരും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും.

മീനം - പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ചികിത്സയ്ക്കായി പണം ചെലവഴിക്കും. യാത്രാക്ലേശം അനുഭവിക്കും. പഠനത്തില്‍ ശ്രദ്ധ കുറയും. പിതൃഗുണം ഉണ്ടാകും. പുതിയ കരാറു കളില്‍ ഒപ്പുവയ്ക്കും. സാഹിത്യകാരന്മാര്‍ക്ക് അംഗീകാരം ലഭിക്കും. ശത്രുക്കള്‍ മിത്രങ്ങളായി പെരുമാറും. സ്വന്തം കഴിവിനാല്‍ പല കാര്യങ്ങളും വിജയത്തിലെത്തിക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+