ഈ രാശിക്കാർ ഉദ്ദേശിച്ചത് നടക്കും, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, നിങ്ങളുടെ നാൾഫലം അറിയാം
വൃശ്ചികം രാശിക്കാർ ഇന്ന് വീട്ടുകാരുമായി ഇടപെടുന്നത് ശ്രദ്ധിച്ച് വേണം. കുടുംബ കലഹം ഉണ്ടാകാനുളള സാധ്യതയുണ്ട്. അതേ സമയം നേരത്തെ പിണങ്ങി നിന്നിരുന്നവരുമായി ഇണങ്ങാനും സാധ്യത കാണുന്നു.
മകരം രാശിക്കാർക്ക് കലാരംഗത്ത് ശോഭിക്കാനുളള അവസരമുണ്ട്. ഇവർക്ക് സമാധാനവും സംതൃപ്തിയും ലഭിക്കും. നിങ്ങളുടെ നാൾഫലം വിശദമായി അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിദ്യാഭ്യാസ കാര്യങ്ങളില്‍ ശോഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. സുകൃതകര്‍മങ്ങള്‍ ചെയ്യും. കര്‍മപുരോഗതി ഉണ്ടാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)
അവസരങ്ങള്‍ പ്രയോജനപ്പെടും. സുഹൃദ്ഗുണം ഉണ്ടാകും. ഉദ്ദേശിച്ച യാത്രകള്‍ നടക്കും. വേണ്ടപ്പെട്ടവരെ സഹായിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബസമാധാനം ഉണ്ടാകും. ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമാക്കേണ്ട. വഞ്ചനയില്‍ അകപ്പെടാതെ നോക്കണം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനഃപ്രയാസം മാറും. കാര്യവിഘ്‌നങ്ങള്‍ ഉണ്ടാകില്ല. വിവാഹകാര്യങ്ങള്‍ ശരിപ്പെടും. സമൂഹത്തില്‍ നല്ല പേരുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. കുടുംബസൗഖ്യം വര്‍ധിക്കും. പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കര്‍മപരമായി കാലം അനുകൂലമാണ്. ഐശ്വര്യപുഷ്ടിയുണ്ടാകും. വാക്കുപാലിക്കും. വിഷമാവസ്ഥകളെ തരണം ചെയ്യും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)
സഹോദരനുമായി പിണങ്ങാനിടയുണ്ട്. ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അനാവശ്യ യാത്രകള്‍ നടത്തും. രോഗികള്‍ക്ക് അല്‍പം ആശ്വാസം അനുഭവപ്പെടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബകലഹം ഉണ്ടാകാനിടയുണ്ട്. സുകൃതകര്‍മങ്ങള്‍ ചെയ്യണം. പിണങ്ങി നിന്നവരുമായി ഇണങ്ങും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സ്വപ്രയത്‌നം കൊണ്ടു കാര്യങ്ങള്‍ നേടിയെടുക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടും. വിപരീത അനുഭവങ്ങള്‍ കുറയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സംതൃപ്തിയും സമാധാനവും ഉണ്ടാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കലാരംഗത്തു ശോഭിക്കും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)
ആരോഗ്യം മോശമാകും. കര്‍മരംഗത്തു ലഘുതടസ്സമുണ്ടാകും. പിതൃജനാനുകൂല്യം ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ധനലാഭം കുറയാനിടയുണ്ട്. ചീത്ത കൂട്ടുകെട്ടുകളില്‍ അകപ്പെടും. പുതിയ ഉപകരണങ്ങള്‍ വാങ്ങും. ദൈവിക കാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്.












Click it and Unblock the Notifications