Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലകൂടിയ വസ്തു സ്വന്തമാക്കും, തൊഴില്‍രംഗത്ത് അംഗീകാരം ലഭിക്കും, അപകടങ്ങളില്‍ നിന്നു രക്ഷപെടും, നാൾഫലം

മേടം - പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.

ഇടവം - വസ്തുവകകള്‍ നഷ്ടപ്പെടും. കച്ചവടത്തില്‍ ശ്രദ്ധിക്കണം. വ്യവഹാരങ്ങളില്‍ അകപ്പെടും. വാഗ്വാദങ്ങള്‍ ഉണ്ടാകാതെ നോക്കണം.

മിഥുനം - ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ഗൃഹനിര്‍മ്മാണത്തിന് പാഴ്‌ചെലവുകള്‍ ഉണ്ടാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അകാരണമായി കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

കര്‍ക്കടകം - ഗൃഹനിര്‍മ്മാണം ദ്രുതഗതിയിലാവും. വിദ്യാര്‍ത്ഥികള്‍ക്കു നല്ല സമയം. മനോവിഷമതകള്‍ ശല്യം ചെയ്യും. വിലകൂടിയ വസ്തു സ്വന്തമാക്കും.

Today Horoscope

ചിങ്ങം - ദമ്പതികള്‍ തമ്മിലുള്ള അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും.

കന്നി - കര്‍ഷകര്‍ക്കു നേട്ടങ്ങള്‍ ഉണ്ടാകും. ശത്രുശല്യം കുറയും. രോഗങ്ങള്‍ കുറയും. തൊഴില്‍രഹിതര്‍ക്കു തൊഴില്‍ ലഭിക്കും. ജോലിസ്ഥലത്ത് തെറ്റിദ്ധാരണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. പൊതുകാര്യങ്ങളില്‍ പങ്കെടുക്കും.

തുലാം - ശത്രുക്കളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. എല്ലാ കാര്യത്തിലും അധികം ധനച്ചെലവ് അനുഭവപ്പെടും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും.

Today Horoscope

വൃശ്ചികം - വിമര്‍ശനങ്ങളുണ്ടാകും. ദൈവികാനുഷ്ഠാനങ്ങളില്‍ ശ്രദ്ധിക്കണം. രോഗാരിഷ്ടകള്‍ ഉണ്ടാകും. പരുഷമായി പെരുമാറും. വാഹന സംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത.

ധനു - കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള ജോലി നഷ്ടപ്പെടാന്‍ സാധ്യത. ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും.

മകരം - ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ഗുരുജനങ്ങളുടെ വാക്കുകള്‍ മാനിക്കണം. മേലധികാരികളുമായി തര്‍ക്കങ്ങള്‍ ഉണ്ടാകും. യാത്രകള്‍ മാറ്റിവയ്ക്കും.

കുംഭം - പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് ഇടയുണ്ട്. ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടിവരും.

മീനം - തൊഴില്‍രംഗത്ത് അംഗീകാരം ലഭിക്കും. അപകടങ്ങളില്‍ നിന്നു രക്ഷപെടും. കുടുംബസുഖം ഉണ്ടാകും. ശത്രുക്കള്‍ കുറയും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+