Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലകൂടിയ വസ്തുക്കള്‍ സ്വന്തമാക്കും, വിദേശതൊഴില്‍ ലഭിക്കും, അസുഖശമനം ഉണ്ടാകും, ഇന്നത്തെ നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - സജ്ജനപ്രീതി ഉണ്ടാകും. ദൈവികാനുഷ്ഠാനങ്ങള്‍ക്കു പണം ചെലവഴിക്കും. കുടുംബസമാധാനം ഉണ്ടാകും. വരുമാനം വര്‍ധിക്കും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - വാഹനം വാങ്ങും. സന്താനയശസ്സ് വര്‍ധിക്കും. ബന്ധുക്കളെക്കൊണ്ട് ഗുണം ഉണ്ടാകും. ദുഃഖങ്ങള്‍ മാറും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - വിദേശത്തുള്ളവര്‍ക്കു നല്ല സമയമാണ്. നഷ്ടവസ്തുക്കള്‍ തിരിച്ചുകിട്ടും. കലാകാരന്മാര്‍ക്കു ബഹുമതികള്‍ കിട്ടാനിടയുണ്ട്.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വിഘ്‌നങ്ങളെ തരണം ചെയ്യും. ഔഷധസേവ ഗുണം ചെയ്യും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കും. ധനവ്യയം നിയന്ത്രിക്കണം.

Today Horoscope

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - നേത്രരോഗം മാറും. കുടുംബപ്രശ്‌നങ്ങളെ മറികടക്കും. പ്രവര്‍ത്തനങ്ങളിലെ മന്ദത മാറും. കാര്‍ഷികാദായം മോശമാകില്ല.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - നേതൃസ്ഥാനം നഷ്ടപ്പെടാനിടയുണ്ട്. സ്ത്രീകളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കുക. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ ശ്രദ്ധിക്കണം. ശത്രുശല്യം ഉണ്ടാകും. അകാരണമായ ഭീതി ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - വഞ്ചനയില്‍ നിന്നു രക്ഷപ്പെടും. യാത്രാവേളയില്‍ ശ്രദ്ധിക്കണം. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ മാറും. ഗുരുജനപ്രീതി ഉണ്ടാകും.

Today Horoscope

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - കലാരംഗത്തുള്ളവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. വിലകൂടിയ വസ്തുക്കള്‍ സ്വന്തമാക്കും. മനഃസന്തോഷം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - വിദേശതൊഴില്‍ ലഭിക്കും. അസുഖശമനം ഉണ്ടാകും. രാഷ്ട്രീയക്കാര്‍ ശോഭിക്കും. പണച്ചെലവു കുറയും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ഹര്‍ജികള്‍ മാനിക്കപ്പെടും. പാരമ്പര്യസ്വത്തു ലഭിക്കും. കാര്‍ഷികരംഗം വിപുലീകരിക്കും. ജനശ്രദ്ധ പിടിച്ചുപറ്റും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - കുടുംബജീവിതം സമാധാനപരമാകും. മറ്റുള്ളവരുടെ ആദരവിനു പാത്രീഭവിക്കും. ഉദ്ദിഷ്ടകാര്യം നേടിയെടുക്കും. തൊഴില്‍രംഗത്തു മാറ്റമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+