Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വരും, ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കും, നാൾഫലം

മേടം - ആരോഗ്യപരമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മൂലം മനസ്സ് അസ്വസ്ഥപ്പെടും. സന്താനങ്ങള്‍ക്ക് വിദേശത്ത് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. അസാമാന്യമായ കര്‍മ്മകുശലത ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ ക്ലേശം അനുഭവപ്പെടും.

ഇടവം - ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയും. സന്താനശ്രേയസ്സ്, മനഃസുഖം എന്നിവ ഉണ്ടാകും. നേത്രരോഗങ്ങള്‍ക്ക് കുറവുണ്ടാകും.

മിഥുനം - ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സന്താനലബ്ധിക്കായി കാത്തിരിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ ഉത്സാഹം പ്രകടമാക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ചെയ്യുന്ന തൊഴിലില്‍ തൃപ്തി ഉണ്ടാകില്ല.

Today Horoscope

കര്‍ക്കടകം - യുവജനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ പറ്റിയ സമയമാണ്.

ചിങ്ങം - ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഗൃഹത്തില്‍ നിന്നും മാറി താമസിക്കേണ്ട അവസ്ഥ ഉണ്ടാകും. കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. തൊഴില്‍ മേഖലയില്‍ അപ്രതീക്ഷിത സ്ഥാനചലനം.

കന്നി - വരവുചിലവുകള്‍ ഒത്തുപോകും. കലാകാരന്മാര്‍ക്ക് കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും. ഏതു കാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും.

തുലാം - കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും.

Today Horoscope

വൃശ്ചികം - സഹോദരങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. പുതിയ ബിസിനസ്സുകള്‍ ആരംഭിക്കും. ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും.

ധനു - കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. ആരോഗ്യപരമായി ദോഷകാലം. ടെസ്റ്റുകളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക. ദാമ്പത്യ ജീവിതം സന്തോഷപ്രദം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

മകരം - വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മികച്ച വിജയം ഉണ്ടാകും. കര്‍മഗുണം, സന്താനഗുണം എന്നിവ ഉണ്ടാകും. ധനാഗമം വര്‍ധിക്കും.

കുംഭം - നൂതന ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കും. ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയം.

മീനം - മനസ്സിന് സന്തോഷം ഉണ്ടാകുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ വിഷമിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+