Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹങ്ങള്‍ സഫലീകരിക്കും, ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, ധനലാഭം ഉണ്ടാകും, സന്തോഷജീവിതം നയിക്കും, നാൾഫലം

മേടം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

ഇടവം - മത്സരവിജയം ഉണ്ടാകും. രോഗം ബാധിച്ചവര്‍ക്കു ശ്രദ്ധ ആവശ്യമാണ്. കലാ രംഗത്ത് അവസരങ്ങള്‍ ലഭിക്കും. നഷ്ടങ്ങള്‍ കുറയും. ഉദ്യോഗസ്ഥസംബന്ധമായ ദൂരയാത്രകള്‍ വേണ്ടിവരും. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്ത് സഹായ സഹകരണങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസം നേരിടും.

മിഥുനം - സംസാരത്തില്‍ മിതത്വം പാലിക്കണം. സഹോദരങ്ങളില്‍ നിന്നോ സഹോദരസ്ഥാനീയരില്‍ നിന്നോ സഹായങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. നറുക്കെടുപ്പ് മത്സരങ്ങളില്‍ വിജയിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും.

Today Horoscope

കര്‍ക്കടകം - ആഗ്രഹങ്ങള്‍ സഫലീകരിക്കും. പഠനത്തില്‍ ശോഭിക്കും. വാതരോഗങ്ങള്‍ മാറും. സുഖകരമായ ജീവിതം നയിക്കും. നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. കലാ-കായികരംഗത്തു ശോഭിക്കും. സന്തുഷ്ടജീവിതം നയിക്കും. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും. ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. അസുഖങ്ങള്‍ കുറയും. സന്താനശ്രേയസ്സു ണ്ടാകും. വ്യവസായരംഗത്തു ലാഭം ഉണ്ടാകും.

ചിങ്ങം - ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും.

കന്നി - വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ കുറയരുത്. കര്‍ഷകര്‍ക്കു നല്ല ലാഭം ഉണ്ടാകും. പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയമുണ്ടാകും. ധനലാഭം ഉണ്ടാകും. സന്തോഷജീവിതം നയിക്കും. പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പുണ്യപ്രവൃത്തികള്‍ ചെയ്യും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും.

തുലാം - സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ് ഉല്‍കണ്ഠപ്പെടും. പുണ്യക്ഷേത്രദര്‍ശനം സാദ്ധ്യമാകും. ഗൃഹനവീകരണ പ്രവരര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രൊമോഷനുള്ള ഉത്തരവ് ലഭിക്കും. പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂര്‍ത്തടിച്ചു ചെലവഴിക്കും.

Today Horoscope in Malayalam

വൃശ്ചികം - വാഹനം മാറ്റിവാങ്ങും. വിദ്യാപുരോഗതി ഉണ്ടാകും. തര്‍ക്കവിഷയങ്ങള്‍ രമ്യമായി പരിഹരിക്കും. കര്‍ഷകര്‍ ശ്രദ്ധിക്കണം. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.

ധനു - ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും. പ്രൊമോഷന് ശ്രമിക്കുന്നതിന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്തരവ് ലഭിക്കാന്‍ തടസ്സം നേരിടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തടസ്സപ്പെട്ടു കിടന്ന ശമ്പള കുടിശ്ശിക ലഭിക്കും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും.

മകരം - ലഘുവായ അസുഖങ്ങള്‍ ബുദ്ധിമുട്ടിച്ചേക്കാം. പ്രവര്‍ത്തനതടസ്സങ്ങള്‍ നീങ്ങും. പമണിടപാടുകളില്‍ അബദ്ധങ്ങള്‍ പറ്റാനിടയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനെക്കാള്‍ വിഷമത അനുഭവപ്പെടും.

കുംഭം - പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക. ഭൂമി സംബന്ധമായ ക്രയവിക്രയ ങ്ങള്‍ക്ക് അനുകൂല സമയം.

മീനം - ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമര്‍ഥ്യം പ്രകടപ്പിക്കും. പിതാവിന്റെ വാക്കുകള്‍ മാനിക്കണം. വിദ്യാതടസ്സങ്ങള്‍ മാറും. വ്യാപാരികള്‍ക്കു നല്ല വാരം. കടം കൊടുത്ത സംഖ്യ തിരിച്ചുകിട്ടും. കര്‍മഗുണം ഉണ്ടാകും. അഭിമാനം സംരക്ഷിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+