നാള്‍ഫലം: ചികിത്സയ്ക്ക് പണം ചിലവാക്കേണ്ടി വരും, അപ്രതീക്ഷിത യാത്രകള്‍ വേണ്ടി വരും, സാഹസികത വേണ്ട

മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. നൂതന വസ്ത്രാഭരണാദികള്‍ ലഭിക്കും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. വിവാഹം സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ കഴിയാതെ വരും. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം.

ഇടവം - കച്ചവടത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങളുണ്ടാകും. ജോലി സംബന്ധമായി യാത്രകള്‍ ഉണ്ടാകും. ഉത്തരവാദിത്തങ്ങള്‍ കൂടും. പിതാവിന് അനിഷ്ടങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.

വാരഫലം: ചില ബന്ധങ്ങളിലൂടെ അപൂര്‍വ്വഭാഗ്യങ്ങള്‍ തേടിവരും, സ്ത്രീകള്‍ക്ക് സമയം ഉത്തമം, ജീവിതം മാറും
വാരഫലം: ചില ബന്ധങ്ങളിലൂടെ അപൂര്‍വ്വഭാഗ്യങ്ങള്‍ തേടിവരും, സ്ത്രീകള്‍ക്ക് സമയം ഉത്തമം, ജീവിതം മാറും

മിഥുനം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് ഐശ്വര്യം അനുഭവപ്പെടും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

കര്‍ക്കടകം - കലാ-കായിക രംഗത്ത് അവസരങ്ങള്‍ കുറയും. ആരോഗ്യപ്രശ്‌നമുള്ളവര്‍ ശ്രദ്ധിക്കണം. ജനാനുകൂല്യം കുറയും.

Today Horoscope

ചിങ്ങം - മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും. ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഗൃഹസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും.

കന്നി - സദാചാരബോധത്തോടെ പ്രവര്‍ത്തിക്കും. അപ്രതീക്ഷിത യാത്രകള്‍ വേണ്ടി വരും. പിണങ്ങിനിന്നവരുമായി ഇണങ്ങും. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക.

നാള്‍ഫലം: വിദേശത്തുള്ളവര്‍ക്ക് പലതരം കഷ്ടപ്പാടുകള്‍, പണമിടപാടില്‍ ശ്രദ്ധിക്കണം, ധാരാളം യാത്രകള്‍
നാള്‍ഫലം: വിദേശത്തുള്ളവര്‍ക്ക് പലതരം കഷ്ടപ്പാടുകള്‍, പണമിടപാടില്‍ ശ്രദ്ധിക്കണം, ധാരാളം യാത്രകള്‍

തുലാം - ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. ആഘോഷവേളകളില്‍ പങ്കെടുക്കും. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

വൃശ്ചികം - വിദ്യാഭ്യാസരംഗത്തു നേട്ടങ്ങളുണ്ടാകും. നല്ല കുടുംബജീവിതം നയിക്കാനാകും. വിദേശയാത്രാമോഹം നടക്കും. അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

ധനു - സഹോദരങ്ങളില്‍ നിന്നോ സഹോദര സ്ഥാനീയര്‍ മുഖേനയോ സാമ്പത്തിക നേട്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.

മകരം - ആരോഗ്യക്ലേശങ്ങള്‍ ഉണ്ടാകും. സാഹസിക പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്. പരീക്ഷകളില്‍ ശോഭിക്കാനാവും. ദൂരയാത്രകള്‍ ആവശ്യമായി വരും.

കുംഭം - സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പിതൃഗുണവും ഭാഗ്യപുഷ്ടിയും ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും കൈവരും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും.

മീനം - പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ചികിത്സയ്ക്കായി പണം ചെലവഴിക്കും. യാത്രാക്ലേശം അനുഭവിക്കും. പഠനത്തില്‍ ശ്രദ്ധ കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+