നാള്‍ഫലം: പുതിയ വീട്ടിലേക്ക് മാറിത്താമസിക്കും, ഭൂസ്വത്തു വാങ്ങണമെന്ന ആഗ്രഹം സാധിക്കും, ധനലാഭം ഉണ്ടാകും
മേടം - അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കും.
ഇടവം - സൂക്ഷ്മമായി ആലോചിച്ചേ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാവൂ. ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്‌നേഹശീലരാണെങ്കിലും ചിലപ്പോള്‍ പരുഷമായി പെരുമാറും.
മിഥുനം - ആഘോഷവേളകളില്‍ പങ്കെടുക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണമായ തൃപ്തി ഉണ്ടാകില്ല. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. നന്നായി ആലോചിച്ചശേഷം മാത്രം ബിസിനസ്സില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളണം.
കര്‍ക്കടകം - എല്ലാ കാര്യങ്ങളും വളരെ കരുതലോടുകൂടി മാത്രമേ നിര്‍വഹിയ്ക്കുകയുള്ളു. വ്യാപാരം വിപുലീകരിയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഭൂസ്വത്തു വാങ്ങണമെന്ന ആഗ്രഹം സാധിക്കും.

ചിങ്ങം - ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. മാതാവിന് അസുഖങ്ങളുണ്ടാകും. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. വീട്ടമ്മമാര്‍ക്ക് ശാരീരിക ക്ലേശം മുഖേന കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കാന്‍ പ്രയാസം അനുഭവപ്പെടും.
കന്നി - സന്താനങ്ങള്‍ മുഖേന സാമ്പത്തികലബ്ധി പ്രതീക്ഷിക്കാം. വാഗ്മിത്വം പ്രദര്‍ശിപ്പിക്കും.
തുലാം - വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളണം. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താത്പര്യം ജനിക്കും. കര്‍മ്മസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. ഗൃഹനിര്‍മ്മാണത്തിന് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധാരാളം പാഴ്‌ചെലവുകള്‍ ഉണ്ടാകും.
വൃശ്ചികം - വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത കാണിക്കരുത്. എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കും. ക്രയവിക്രയങ്ങളിലൂടെ മിതത്വം പാലിക്കും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും.
ധനു - സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം.
മകരം - ഭാവിയെ സ്വാധീനിക്കുന്ന ചില തീരുമാനങ്ങള്‍ കൈക്കൊള്ളും. ജനമധ്യത്തില്‍ സ്വാധീനം നേടിയെടുക്കും.
കുംഭം - അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസ്സം നേരിടും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരമാറുകയും ചെയ്യും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും.
മീനം - എന്തും നേരിടാനുള്ള മനോധൈര്യം ഉണ്ടാകും. ഉന്നത വ്യക്തികളില്‍ നിന്നു പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭിക്കും. തൊഴില്‍പ്രശ്‌നങ്ങള്‍ മധ്യസ്ഥര്‍ മുഖേന പരിഹരിക്കും.




Click it and Unblock the Notifications