Get Updates
Get notified of breaking news, exclusive insights, and must-see stories!

നാൾഫലം: കുടുംബസ്വത്തു ഭാഗിച്ചുകിട്ടും, സ്വന്തമായി വാഹനം വാങ്ങും, ഭൂമി വാങ്ങാന്‍ അനുകൂല സമയം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കഴയും. കലാകായിക കാര്യങ്ങള്‍ക്കു പ്രോത്സാഹനം വര്‍ധിക്കും. വാദപ്രതിവാദങ്ങള്‍ക്കുള്ള പ്രവണത വര്‍ധിക്കും.

ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ബുദ്ധിമുട്ടുകളും തടസ്സങ്ങളം കുറയുന്ന കാലഘട്ടമാണ്. തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. സല്‍ക്കര്‍മ്മങ്ങളും ദൈവികാചാരങ്ങളും ചെയ്തു ഗുണം വര്‍ധിപ്പിക്കണം.

'മമ്മൂട്ടിക്ക് ഈഗോയും ദേഷ്യവും, ഉഷയെ മമ്മൂട്ടി സിനിമകളിൽ നിന്നൊഴിവാക്കി, വിശ്വസനീയമായ സ്ഥലത്ത് നിന്ന് അറിഞ്ഞു'
'മമ്മൂട്ടിക്ക് ഈഗോയും ദേഷ്യവും, ഉഷയെ മമ്മൂട്ടി സിനിമകളിൽ നിന്നൊഴിവാക്കി, വിശ്വസനീയമായ സ്ഥലത്ത് നിന്ന് അറിഞ്ഞു'

മിഥുനക്കൂറ് (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - തടസ്സപ്പെട്ടുകിടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കും. അഭിപ്രായസ്ഥിരത പ്രകടിപ്പിക്കും. പഴയ ചില സുഹൃത്തുക്കളുമായി ബന്ധപ്പെടും. മധ്യസ്ഥത, ചര്‍ച്ച എന്നിവ വിജയകരമാവും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - അധ്വാനഭാരം കുറയ്ക്കാന്‍ തീരുമാനിക്കും. അപകടങ്ങളില്‍ നിന്നു രക്ഷനേടും. കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിക്കാന്‍ സാധിക്കും. നേര്‍ന്നുകിടപ്പുള്ള വഴിപാടുകള്‍ നടത്താന്‍ കഴിയും. സ്വപ്രയത്‌നം കൊണ്ടു പ്രവര്‍ത്തനമേഖലയില്‍ ഗുണാനുഭവം ഉണ്ടാവും.

Horoscope

ചിങ്ങക്കൂറ് (മകം 1/2, പൂരം, ഉത്രം 1/4) - ഇറങ്ങിത്തിരിച്ച കാര്യങ്ങള്‍ പൂര്‍ണതയിലെത്തിക്കാനും സാധിക്കും. സഹോദരങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തും. തൊഴില്‍രംഗത്ത് അംഗീകാരം നേടിയെടുക്കും. കുടുംബസ്വത്തു ഭാഗിച്ചുകിട്ടും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. സൗഹൃദ സംഭാഷണത്തില്‍ പുതിയ ആശയങ്ങള്‍ ലഭിക്കും. പഴകാല സ്മരണകള്‍ പങ്കുവയ്ക്കാനവസരം ലഭിക്കും.

കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര 3/4) - അനുഭവത്തിലൂടെ പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിയും. സന്താനങ്ങള്‍ക്കു കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ സാധിക്കും. നല്ല ചില ഉദ്ദേശ്യങ്ങള്‍ക്കായി പണം മാറ്റിവയ്ക്കും. ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കില്ല.

'ചേട്ടന് കണ്ണിന് കാഴ്ച പോയത് പോലെയായി, പാടിയിലെ നിലത്ത് കിടന്ന് ഉരുണ്ടു, ആരോടും പറയാതെ മരുന്ന് കുത്തി വെച്ചു'
'ചേട്ടന് കണ്ണിന് കാഴ്ച പോയത് പോലെയായി, പാടിയിലെ നിലത്ത് കിടന്ന് ഉരുണ്ടു, ആരോടും പറയാതെ മരുന്ന് കുത്തി വെച്ചു'

തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2) - സന്തോഷവും സമാധാനവും ഏറെ അനുഭവപ്പെടുന്ന കാലമാണ്. മനസ്സു സ്ഥിരപ്പെടും. പരിശ്രമം കൊണ്ട് അര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കാനാവും. വസ്തു സംബന്ധമായ കാര്യങ്ങളില്‍ ചെറിയ തടസ്സങ്ങളനുഭവപ്പെടും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട) - കുടുംബപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവച്ചുപുലര്‍ത്തും. കൂടുതല്‍ അറിവു സമ്പാദിക്കാന്‍ കഴിയും. മനസ്സ് ഒന്നിലും ഉറച്ചുനില്‍ക്കില്ല. വേണ്ടപ്പെട്ടവരുടെ സഹായസഹകരണം ആശ്വാസകരമാവും. എടുത്തുചാട്ടം നിയന്ത്രിക്കണം. കാര്യനിവൃത്തി ഉണ്ടാവും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - പെട്ടെന്നുള്ള യാത്രകള്‍ വേണ്ടിവരും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. നല്ലചില അവസരങ്ങള്‍ തേടിയെത്തും. ആര്‍ഭാട ങ്ങള്‍ വര്‍ധിക്കും. പ്രിയജനങ്ങളുടെ കാര്യങ്ങളില്‍ ആശങ്ക വര്‍ധിക്കും. ഉത്തരവാദി ത്തങ്ങള്‍ കൂടുതലാവുമെങ്കിലും അവ യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയും.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സ്ത്രീജനങ്ങള്‍ മുഖേന ഗുണാനുഭവങ്ങള്‍ ഉണ്ടാവും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഭൂമി വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കു കാലം ഗുണപ്രദമാണ്. കര്‍മപഥങ്ങളില്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. സ്വന്തമായി വാഹനം വാങ്ങാന്‍ കഴിയും. ചില കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടതായി വരും.

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - എന്‍ജിനീയറിങ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാവും. ബന്ധങ്ങള്‍ ദൃഢപ്പെടും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവാക്കുന്നതില്‍ അഭിമാനം തോനനും കുടുംബസംഗമത്തിനു യോഗമുണ്ട്.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - കുടുംബത്തില്‍ ഐക്യം വളരും. ക്രയവിക്രയങ്ങളില്‍ ആദായം ലഭിക്കും. പ്രശസ്തി വര്‍ധിക്കും. വിദ്യാകാര്യങ്ങളില്‍ മികവു കുറയും. ശുഭാപ്തിവിശ്വാസം വച്ചു പുലര്‍ത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+