ടൂർ പോകണ്ടേ? ഈ രാശിക്കാർക്ക് ഇതാണ് പറ്റിയ സമയം, ധനാഗമത്തിന് പല വഴികളും, നിങ്ങളുടെ നാൾഫലം
ഭാഗ്യം പലവഴി വരാം. ഒരു ദിവസത്തെ തലവരയൊന്നു മാറിയാൽ ചിലപ്പോൾ നിങ്ങളുടെ ജീവിതം തന്നെ വഴി മാറാം. ഓരോ ദിവസവും ശുഭകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കണം എന്ന് ആരാണ് ആഗ്രഹിക്കാത്തത്.
വിവാഹ കാര്യത്തിൽ ശുഭവാർത്ത കാത്തിരിക്കുന്നവരുണ്ടാകാം. വിദ്യാഭ്യാസ കാര്യത്തിൽ, ധനസമ്പാദനത്തിൽ, ദാമ്പത്യ ജീവിതത്തിൽ നല്ലതോ മോശമോ എന്താണ് നിങ്ങൾക്ക് ഇന്നത്തെ ദിവസം സംഭവിക്കുക എന്ന് വിശദമായി അറിയാം നാൾ ഫലത്തിലൂടെ...

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. വാക്ചാതുര്യം പ്രകടമാകും. പുതിയ സംരംഭ ത്തിന് പറ്റിയ സമയമല്ല.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല തീരുമാനങ്ങളും വിജയത്തിലെത്തും. ധനാഗമത്തിനുള്ള പല വഴികളും തുറന്നുകിട്ടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കുന്നതിന് സാധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മാതൃഗുണം ഉണ്ടാകും. വിവാഹ കാര്യത്തില്‍ തടസ്സത്തിനു സാധ്യത. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാധുത.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. വിവാഹകാര്യത്തില്‍ അനുകൂലതീരുമാനം ഉണ്ടാകും. ഗൃഹഭരണകാര്യത്തില്‍ അലസത ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിന് അകാരണ അസ്വസ്ഥത ഉണ്ടാകാം. ഉദ്യോഗ ത്തില്‍ സ്ഥലംമാറ്റത്തിന് സാധ്യത. ഗൃഹത്തില്‍ ബന്ധുസമാഗമം ഉണ്ടാകും. സന്താനഗുണം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സന്താനങ്ങള്‍ മുഖേന മനഃസന്തോഷം ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയം നടക്കും. തൊഴിലില്‍ പൂര്‍ണ്ണ തൃപ്തി ഉണ്ടാകില്ല. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവയുണ്ടാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദുഃഖത്തനിടയാകും. കലഹസ്വഭാവം ഒഴിവാക്കണം. യാത്രാഗുണം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും തടസ്സത്തിനു സാധുത. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. നൂതനഗൃഹനിര്‍മ്മാണത്തിന് സാഹചര്യം ഒത്തുചേരും. മനസ്സിന് വിഷമം ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിസാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. വാഗ്വാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. ശത്രുക്കളില്‍ നിന്നും ഉപദ്രവത്തിനു സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വിദേശത്തുനിന്നും സന്തോഷകരമായ വാര്‍ത്തകള്‍ ശ്രവിക്കും. മാതൃഗുണം ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസ മനഃസംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. സുഹൃത്‌സഹായം ഉണ്ടാകും. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ മാറും. സന്താനങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും.












Click it and Unblock the Notifications