വിലകൂടിയ വസ്തു സ്വന്തമാക്കും, തൊഴില്‍രംഗത്ത് അംഗീകാരം ലഭിക്കും, അപകടങ്ങളില്‍ നിന്നു രക്ഷപെടും
മേടം - പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.
ഇടവം - വസ്തുവകകള്‍ നഷ്ടപ്പെടും. കച്ചവടത്തില്‍ ശ്രദ്ധിക്കണം. വ്യവഹാരങ്ങളില്‍ അകപ്പെടും. വാഗ്വാദങ്ങള്‍ ഉണ്ടാകാതെ നോക്കണം. സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലത്തോട്ട് സ്ഥലംമാറ്റം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും. കുടുംബശ്രേയസ്സിന് വേണ്ടിയുള്ള പ്രവര്‍ത്തനം വിജയിക്കും.
മിഥുനം - ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിന് പാഴ്‌ചെലവുകള്‍ ഉണ്ടാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അകാരണമായി കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

കര്‍ക്കടകം - ഗൃഹനിര്‍മ്മാണം ദ്രുതഗതിയിലാവും. വിദ്യാര്‍ത്ഥികള്‍ക്കു നല്ല സമയം. മനോവിഷമതകള്‍ ശല്യം ചെയ്യും. വിലകൂടിയ വസ്തു സ്വന്തമാക്കും. സ്‌നേഹിതരുടെ സന്ദര്‍ശനം മൂലം അപകീരര്‍ത്തി ഉണ്ടാകും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. വാഹന സംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത.
ചിങ്ങം - ദമ്പതികള്‍ തമ്മിലുള്ള അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ജോലിസ്ഥലത്ത് തെറ്റിദ്ധാരണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. പൊതുകാര്യങ്ങളില്‍ പങ്കെടുക്കും.
കന്നി - കര്‍ഷകര്‍ക്കു നേട്ടങ്ങള്‍ ഉണ്ടാകും. ശത്രുശല്യം കുറയും. രോഗങ്ങള്‍ കുറയും. തൊഴില്‍രഹിതര്‍ക്കു തൊഴില്‍ ലഭിക്കും. ഉന്നത ജനപ്രീതി ഉണ്ടാകും. കുടുംബപ്രശ്‌നങ്ങള്‍ തീരും. യാത്ര ആവശ്യമായി വരും. ഏറ്റെടുത്ത കാര്യങ്ങള്‍ നിഷ്പ്രയാസം നിര്‍വഹിക്കും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന പരിഹരിക്കും.
തുലാം - ശത്രുക്കളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. എല്ലാ കാര്യത്തിലും അധികം ധനച്ചെലവ് അനുഭവപ്പെടും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും. വാഹന സംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത.

വൃശ്ചികം - വിമര്‍ശനങ്ങളുണ്ടാകും. ദൈവികാനുഷ്ഠാനങ്ങളില്‍ ശ്രദ്ധിക്കണം. രോഗാരിഷ്ടകള്‍ ഉണ്ടാകും. പരുഷമായി പെരുമാറും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. ഓര്‍മ്മക്കുറവ് മൂലം വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും.
ധനു - കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള ജോലി നഷ്ടപ്പെടാന്‍ സാധ്യത. ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും.
മകരം - ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ഗുരുജനങ്ങളുടെ വാക്കുകള്‍ മാനിക്കണം. മേലധികാരികളുമായി തര്‍ക്കങ്ങള്‍ ഉണ്ടാകും. യാത്രകള്‍ മാറ്റിവയ്ക്കും. വിഘ്‌നങ്ങളെ തരണം ചെയ്യും. ദൈവാനുകൂല്യം ഉണ്ടാകും. നഷ്ടധനം തിരികെ ലഭിക്കും. ധാര്‍മിക കാര്യങ്ങളില്‍ ഇടപെടും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.
കുംഭം - പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് ഇടയുണ്ട്. ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടിവരും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും.
മീനം - തൊഴില്‍രംഗത്ത് അംഗീകാരം ലഭിക്കും. അപകടങ്ങളില്‍ നിന്നു രക്ഷപെടും. കുടുംബസുഖം ഉണ്ടാകും. ശത്രുക്കള്‍ കുറയും. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. തമ്മില്‍ അകന്നു നിന്നിരുന്ന ദമ്പതികള്‍ യോജിക്കും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിടവരും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും.












Click it and Unblock the Notifications