Get Updates
Get notified of breaking news, exclusive insights, and must-see stories!

നാൾഫലം: പുതിയ ജോലി കണ്ടെത്തും, കുടുംബസുഖം വര്‍ധിക്കും, നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - കുടുംബസുഖം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. യാത്രകൊണ്ടു പ്രയോജനമുണ്ടാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറും. സന്താനഗുണം ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്കു നേട്ടമുണ്ടാക്കാന്‍ കഴിയും. ആപത്തുകളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - വിദ്യാഭ്യാസപരമായി വാരം ഗുണകരമാണ്. തൊഴില്‍ലഹിതര്‍ക്ക് ഉദ്യോഗലബ്ധി ഉണ്ടാകും. ക്രയവിക്രയങ്ങള്‍ നടത്തുന്നവര്‍ അല്‍പം ശ്രദ്ധിക്കണം.

നാൾഫലം: വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് വരാന്‍ അവധി ലഭിക്കും, സാമ്പത്തിക ലാഭം, വീടിന്റെ വലിപ്പം കൂട്ടും
നാൾഫലം: വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് വരാന്‍ അവധി ലഭിക്കും, സാമ്പത്തിക ലാഭം, വീടിന്റെ വലിപ്പം കൂട്ടും

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും. ധാരാളം യാത്രകളുണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - വീടുമോടിപിടിപ്പിക്കുന്നതിനായി പണം ചെലവഴിക്കും. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. വ്യാപാരരംഗത്തു നല്ല പുരോഗതി.

Horoscope

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - പുതിയ തൊഴില്‍ കണ്ടെത്തും. വീട്ടില്‍ ചില മംഗളകര്‍മങ്ങള്‍ നടക്കാനിടയുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2 ) - സര്‍ക്കാര്‍ ജോലിക്കാര്‍ക്കു വാരം അനുകൂലമാണ്. അകാരണമായി മനസ്സ് അസ്വസ്ഥമാകും. ക്രയവിക്രയങ്ങളിലൂടെ ധനാഗമം വര്‍ധിക്കും.

''ദിലീപും മഞ്ജുവും എത്തിയതോടെ ജനം ഇളകി, ബാരിക്കേഡുകൾ പൊട്ടിച്ചു, കാര്യങ്ങൾ കൈവിട്ട് പോയി''
''ദിലീപും മഞ്ജുവും എത്തിയതോടെ ജനം ഇളകി, ബാരിക്കേഡുകൾ പൊട്ടിച്ചു, കാര്യങ്ങൾ കൈവിട്ട് പോയി''

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - തര്‍ക്കവിഷയങ്ങള്‍ രമ്യതയില്‍ പരിഹരിക്കും. സന്താനങ്ങള്‍ പഠനരംഗത്തു മികവു പുലര്‍ത്തും. കര്‍മരംഗത്ത് ഊര്‍ജസ്വലത പ്രദര്‍ശിപ്പിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - പുതിയ വാഹനം വാങ്ങാനുള്ള സാഹചര്യം ഒരുങ്ങും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളില്‍ ദൂരയാത്രകള്‍ വേണ്ടിവന്നേക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - പ്രവര്‍ത്തനരംഗം ശക്തമാകും. ആരോഗ്യപുഷ്ടി, മനഃസമാധാനം എന്നിവ ഉണ്ടാകും. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. പഠനരംഗത്തു നല്ല പുരോഗതി ദൃശ്യമാകും. ഊഹക്കച്ചവടക്കാര്‍ക്കു സാമ്പത്തികനേട്ടം ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പണച്ചെലവുകള്‍ വര്‍ധിക്കും. പുണ്യകര്‍മാനുഷ്ഠാനങ്ങള്‍ക്കു നേതൃസ്ഥാനം വഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+