അപ്രതീക്ഷിത ധനനഷ്ടം, മുന്‍കോപം പണിതരും, എടുത്തുചാട്ടം നിമിത്തം അബദ്ധം, ഇന്നത്തെ നാൾഫലം
മകയിരം, തിരുവാതിര, പുണർതം നാളുകാർക്ക് തൊഴിൽ രംഗത്ത് പ്രശ്നങ്ങളുണ്ടാകും. ശത്രുക്കളാണ് ഈ നാളുകാർക്ക് പണി കൊടുക്കുക. അതേസമയം ഇവരുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. ആയില്യം നാളുകാർക്ക് ഇന്ന് വിശേഷ സമ്മാനങ്ങൾ ലഭിക്കും. വിജയദശമി ദിനത്തിലെ നിങ്ങളുടെ നാൾഫലം അറിയാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - പുണ്യക്ഷേത്ര സന്ദര്‍ശനം സാധ്യമാകും. ഉദ്യോഗാര്‍ത്ഥികളുടെ ശുപാര്‍ശകള്‍ മാനിക്കപ്പെടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കാന്‍ സാധിക്കും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ദാമ്പത്യജീവിതം സന്തോഷപ്രദ മായിരിക്കും. വരവില്‍ കവിഞ്ഞ് ചെലവ് വര്‍ധിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനൂകൂല്യം ലഭിക്കും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - തൊഴില്‍രംഗത്ത് ശത്രുക്കളുടെ പ്രവര്‍ത്തനം വിഷമം ഉണ്ടാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. വിവാഹ തീരുമാനം ഉണ്ടാകും. യാത്രാക്ലേശം ഉണ്ടാകും. എടുത്തുചാട്ടം നിമിത്തം അബദ്ധത്തിനു സാധ്യത.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യവിജയം, പിതൃഗുണം, കര്‍മ്മരംഗത്ത് പുരോഗതി, യാത്രാനേട്ടം ഇവ ഫലം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പുതിയ സംരംഭം ആരംഭിക്കാന്‍ നല്ല സമയം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ദാമ്പത്യജീവിതം തൃപ്തികരമായിരിയ്ക്കും. സഹനശക്തിയും, ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - മനസ്സിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമൂഹിക, സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും, പ്രശസ്തിയും ലഭിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാകാര്യവും കൃത്യതയോടും ഉത്തരവാദിത്തത്തോടും ചെയ്തു തീര്‍ക്കാന്‍ സാധിക്കും. കര്‍മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - മനഃസന്തോഷവും സമാധാനവും ഉണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - മാതാവിന് രോഗാരിഷ്ഠതകള്‍ അനുഭവപ്പെടും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. യാത്രകള്‍ ആവശ്യമായി വരും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. പുതിയ സുഹൃത്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരഗുണം ഉണ്ടാകും. സന്താനശ്രേയസ്സും, യാത്രാ നേട്ടവും ഫലം.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - മുന്‍കോപം നിയന്ത്രിക്കണം. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. വിദേശത്തുനിന്ന് മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സഹോദരങ്ങളുമായോ സഹോദര സ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന് സാധ്യത. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. അപ്രതീക്ഷിത ധനനഷ്ടത്തിനും, മനഃക്ലേശത്തിനും സാധ്യത. സന്താഗുണം ഉണ്ടാകും.
-
നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും, തൊഴില്‍പരമായി മത്സരങ്ങള്‍ നേരിടും, നാൾഫലം -
കുംഭം രാശി: സാമ്പത്തികമായി ഇന്ന് ശ്രദ്ധ വേണം, ഒരു സുഹൃത്തോ അയൽക്കാരനോ നല്ല വാർത്തകൾ കൊണ്ടുവന്നേക്കാം -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications