വില കൂടിയ വസ്തുക്കള്‍ വാങ്ങും, കടം വീട്ടാന്‍ കഴിയും, ജീവിതനിലവാരം മെച്ചപ്പെടും, നാൾഫലം
മേടം - ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.
ഇടവം - യാത്രകള്‍ ഉപകാരപ്രദമാകും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകും. വില കൂടിയ വസ്തുക്കള്‍ വാങ്ങും. കടം വീട്ടാന്‍ കഴിയും.
മിഥുനം - ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂരയാത്രയ്ക്ക് സാദ്ധ്യത. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

കര്‍ക്കടകം - ജീവിതനിലവാരം മെച്ചപ്പെടും. നഷ്ടവസ്തു തിരികെ ലഭിക്കും. ശ്രേയസ്‌കരമായ വാരമാണ്. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും.
ചിങ്ങം - വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും.
കന്നി - അസുഖങ്ങള്‍ വര്‍ധിക്കും. അന്യദേശയാത്ര തടസ്സപ്പെടും. ബിസിനസ്സ് പുരോഗതി കുറയും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം.
തുലാം - വിവാഹ സംബന്ധമായി നിര്‍ണായക തീരുമാനമെടുക്കും. ആഗ്രഹ സാഫല്യം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്ടഭക്ഷണലാഭം ഉണ്ടാകും.

വൃശ്ചികം - അശ്രദ്ധയോടുകൂടി പ്രവര്‍ത്തിക്കരുത്. മനഃസമാധാനം കുറയും. കര്‍മ രംഗത്തു വീഴ്ച സംഭവിക്കും.
ധനു - പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗശമനം ഉണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മരംഗത്ത് പ്രശസ്തി കൂടും. മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും.
മകരം - കച്ചവടലാഭം ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. ശാരീരിക പ്രശ്‌നങ്ങള്‍ മാറും. മനോധൈര്യത്തോടെ പ്രവര്‍ത്തിക്കുക.
കുംഭം - പിതൃഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
മീനം - പ്രണയകാര്യങ്ങള്‍ ഉണ്ടാകും. സാമ്പത്തികമേന്മ ഉണ്ടാകും. അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ചെലവുകള്‍ കുറയും.














Click it and Unblock the Notifications