Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ഹമായ അംഗീകാരം ലഭിക്കും, ധനാഗമവും കാര്യവിജയവും ഉണ്ടാകും, ആപത്തുകളില്‍ നിന്നു രക്ഷപ്പെടും, നാൾഫലം

മേടം - വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. പിതൃസ്വത്ത് സംബന്ധമായി തര്‍ക്കത്തിന് സാധ്യത. സഹോദരസ്ഥാനീയരില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

ഇടവം - കര്‍മരംഗത്തു പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തേക്കും. കലാകാരന്മാര്‍ക്ക് പ്രശസ്തി വര്‍ധിക്കും. ഉദ്യോഗത്തില്‍ പ്രമോഷന്‍ പ്രതീക്ഷിക്കാം.

മിഥുനം - ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കാന്‍ അറിയിപ്പ് ലഭിക്കും. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ഗൃഹത്തിലെ അറ്റകുറ്റപണികള്‍ക്കായി പണം ചെലവഴിക്കും. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

Today Horoscope

കര്‍ക്കടകം - ഉദ്യോഗസ്ഥര്‍ക്ക് അഡീഷണനല്‍ ചാര്‍ജ് വഹിക്കേണ്ടിവരും. ഭാവിയില്‍ നേട്ടങ്ങള്‍ക്ക് പണം മുടക്കും. ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. അധികച്ചെലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം.

ചിങ്ങം - അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം. സഹോദരങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.

കന്നി - പിതൃസ്വത്ത് അനുഭവയോഗ്യമാകും. ശാരീരികവും മാനസികവുമായ സുഖം അനുഭവപ്പെടും. കൃഷിയില്‍നിന്ന് വരുമാനം പ്രതീക്ഷിക്കാം.. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസമുണ്ടാകും

തുലാം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ലകാരം. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. വകുപ്പുതല പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കും. നിശ്ചയിച്ച വിവാഹം നിസാര കാര്യങ്ങളാല്‍ മുടങ്ങുവാന്‍ സാദ്ധ്യത.

Today Horoscope

വൃശ്ചികം - ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തും. കാര്യസാധ്യം ഉണ്ടാകും. വസ്തുവക കള്‍ ക്രയവിക്രയം നടത്തുമ്പോള്‍ ശ്രദ്ധിക്കണം. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും.

ധനു - ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ്. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.

മകരം - പുതിയ സംരംഭങ്ങള്‍ക്കു പ്രാരംഭ തടസ്സങ്ങളുണ്ടാകും. ആപത്തുകളില്‍ നിന്നു രക്ഷപ്പെടും. ധാര്‍മിക കാര്യങ്ങളില്‍ കൂടുതല്‍ താല്‍പര്യം പ്രദര്‍ശിപ്പിക്കും.

കുംഭം - അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കണം. വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. ബന്ധുജനങ്ങളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും.

മീനം - യാത്രാക്ലേശം ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം ചെയ്തു തീര്‍ക്കും. ധനാഗമവും കാര്യവിജയവും ഉണ്ടാകും. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+