Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റര്‍വ്യൂകളില്‍ വിജയിക്കും, വരുമാനം വര്‍ധിക്കും, സ്വർണം വാങ്ങാനും വില്‍ക്കാനും പറ്റിയ സമയം, നാൾഫലം

മേടം - എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. കര്‍മ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും.

ഇടവം - കലാപരമായ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. നേതൃഗുണം ഉണ്ടാകും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.

ഈ നാളുകാർക്ക് കടം വീട്ടാനാകും, സാമ്പത്തിക പരാധീനതകള്‍ മാറും, ശത്രുക്കളുടെ മേല്‍ വിജയം നേടും, നാൾഫലം
ഈ നാളുകാർക്ക് കടം വീട്ടാനാകും, സാമ്പത്തിക പരാധീനതകള്‍ മാറും, ശത്രുക്കളുടെ മേല്‍ വിജയം നേടും, നാൾഫലം

മിഥുനം - സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

കര്‍ക്കടകം - പ്രവര്‍ത്തനശൈലി മാറും. ധനനഷ്ടം കുറയ്ക്കാന്‍ ശ്രമിക്കണം. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ആരോഗ്യക്ലേശം അനുഭവപ്പെടും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.

Today Horoscope

ചിങ്ങം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.

കന്നി - പരുഷമായി പെരുമാറും. മാനസിക അസ്വസ്ഥത ഉണ്ടാകും. നിയമഞ്ജര്‍ ശ്രദ്ധിക്കണം. കുടുംബവഴക്ക് ഉണ്ടാകാതെ നോക്കണം. സഹോദരാദിഗുണം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളിയാകും.

ലുലു ഹൈപ്പർമാർക്കറ്റിൽ മിന്നൽ പരിശോധന, ആട്ടയിൽ പ്രാണികൾ, പഴകിയ ഭക്ഷണം, ചീഞ്ഞ പച്ചക്കറികൾ!
ലുലു ഹൈപ്പർമാർക്കറ്റിൽ മിന്നൽ പരിശോധന, ആട്ടയിൽ പ്രാണികൾ, പഴകിയ ഭക്ഷണം, ചീഞ്ഞ പച്ചക്കറികൾ!

തുലാം - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

വൃശ്ചികം - ധീരതയും പ്രവര്‍ത്തനക്ഷമതയും ഉണ്ടാകും. കായികരംഗങ്ങളില്‍ ശോഭിക്കും. പലകാര്യങ്ങളിലും ഉദാരമായ നിലപാട് സ്വീകരിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

Today Horoscope

ധനു - സാമൂഹിക-സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖനേ ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.

മകരം - സന്താനങ്ങള്‍ക്കു വിവാഹകാര്യം ശരിപ്പെടും. ഇന്റര്‍വ്യൂകളില്‍ വിജയിക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യമായി ചെയ്യും. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും.

കുംഭം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല.

മീനം - ചെറുയാത്രകള്‍ ആവശ്യമാകും. വരുമാനം വര്‍ധിക്കും. സ്വർണം വാങ്ങാനും വില്‍ക്കാനും പറ്റിയ സമയമാണ്. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+