അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കും, ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം, സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും, നാൾഫലം
മേടം - ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിദേശത്ത് നിന്നും ധനലാഭം.
ഇടവം - മംഗളകര്‍മ്മങ്ങള്‍ക്കു സാക്ഷ്യം വഹിക്കും. എല്ലാ കാര്യത്തിലും ശ്രദ്ധ നല്ലതാണ്. എടുത്ത നിലപാടുകളില്‍ ഉറച്ചു നില്‍ക്കും. പ്രവര്‍ത്തനരംഗങ്ങളില്‍ ശോഭിക്കും.
മിഥുനം - മനസിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. പോലീസ് പട്ടാളം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന സ്ഥലത്തേക്ക് സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

കര്‍ക്കടകം - യാത്രകളും അനാവശ്യ ചെലവുകളും കുറയ്ക്കണം. ബന്ധുജനങ്ങളെക്കൊണ്ട് ഗുണമുണ്ടാകും. ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും. കുടുംബത്തില്‍ സമാധാനം ഉണ്ടാകും.
ചിങ്ങം - സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. മേലധികാരികളില്‍നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. നിശ്ചയിച്ച വിവാഹം ഭംഗിയായി നടക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.
കന്നി - വാക്കുതര്‍ക്കങ്ങളില്‍ക്കൂടി ശത്രുക്കളെ സമ്പാദിക്കും. അന്യരെ സഹായിക്കും. ഭാര്യയുമായുള്ള പിണക്കം മാറ്റും. ശരീരസുഖം നന്നേ കുറയും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും.

തുലാം - ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. കാര്‍ഷികവിളകള്‍ക്ക് നല്ല വില ലഭിക്കും. അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കുക വഴി മനഃസന്തോഷം വര്‍ദ്ധിക്കും. പിതൃഗുണം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. തൊഴില്‍രഹിതര്‍ക്ക് പുതിയ അവസരങ്ങള്‍ സാദ്ധ്യമാകും.
വൃശ്ചികം - ഗൃഹത്തില്‍ അസ്വസ്ഥതയുണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വരവിനേക്കാള്‍ ചെലവ് വര്‍ധിക്കും. ഗുരുതുല്യരായവരുടെ പ്രീതി നേടിയെടുക്കും.
ധനു - കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം.
മകരം - പണം ആവശ്യത്തിനു തികയാതെ വരും. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കും. എതിര്‍പ്പുകളെ മറികടക്കും. ലഘുവായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.
കുംഭം - ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക. മുന്‍കോപം നിയന്ത്രിക്കുക. ആഡംബര വസ്തുക്കളില്‍ ഭ്രമം വര്‍ദ്ധിക്കും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. വ്യാപാര വ്യവസായ രംഗത്ത് പുരോഗതി ഉണ്ടാകും. അപവാദാരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും.
മീനം - സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും. ജോലി സംബന്ധമായി യാത്ര വേണ്ടിവരും. സുഖഭോഗങ്ങള്‍ വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും.












Click it and Unblock the Notifications