Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹം സഫലമാകും, ഈ നാളുകാരുടെ സാമ്പത്തികനില ഉയരും, വിവാഹകാര്യത്തില്‍ തീരുമാനം, നാൾഫലം

മേടം - വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. മാതാവിന് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും.

ഇടവം - വിദ്യാര്‍ത്ഥികള്‍ക്കു പഠനപുരോഗതി ദൃശ്യമാകും. പ്രതീക്ഷിക്കാത്ത സമയത്ത് ധനലാഭം ഉണ്ടാകും. സമൂഹത്തില്‍ മാനിക്കപ്പെടും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.

മിഥുനം - അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും.

Horoscope in Malayalam

കര്‍ക്കടകം - ചീത്ത കൂട്ടുകെട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ ലഘുതടസ്സം അനുഭവപ്പെടും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും.

ചിങ്ങം - സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

കന്നി - ബിസിനസ്സില്‍ കടബാധ്യത വര്‍ധിക്കും. വീടുമാറി താമസിക്കാന്‍ ഇടവരും. പരാജയ ഭീതി ഉണ്ടാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

തുലാം - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബ ജീവിതത്തിലെ അസംതൃപ്തി മാറും.

Horoscope in Malayalam

വൃശ്ചികം - മനോബലം കുറയും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും. മനചാഞ്ചല്യം ഉണ്ടാകും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും.

ധനു - വിദേശത്ത് നിന്നും മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുന്‍കോപം നിയന്ത്രിക്കണം.

മകരം - ദൂരയാത്ര സുഖകരമായിരിക്കും. ശത്രുക്കളുടെമേല്‍ വിജയം നേടും. പല കാര്യത്തിനും ഉദാരമായി പണം ചെലവഴിക്കും. സന്താന ലഹ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനഃക്ലേശത്തിന് സാദ്ധ്യത.

കുംഭം - സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും.

മീനം - പുതിയ സംരംഭങ്ങള്‍ക്ക് ക്രമേണ പുരോഗതിയുണ്ടാകും. ആഗ്രഹം സഫലമാകും. സാമ്പത്തികനില ഉയരും. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+