Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹങ്ങള്‍ സഫലീകരിക്കും, പണിടപാടുകളില്‍ അബദ്ധങ്ങള്‍ പറ്റാം, പുതിയ വാഹനം വാങ്ങും, നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - മത്സരവിജയം ഉണ്ടാകും. രോഗം ബാധിച്ചവര്‍ക്കു ശ്രദ്ധ ആവശ്യമാണ്. കലാ രംഗത്ത് അവസരങ്ങള്‍ ലഭിക്കും. നഷ്ടങ്ങള്‍ കുറയും. കുടുംബസുഖം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. യാത്രകൊണ്ടു പ്രയോജനമുണ്ടാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ആഗ്രഹങ്ങള്‍ സഫലീകരിക്കും. പഠനത്തില്‍ ശോഭിക്കും. വാതരോഗങ്ങള്‍ മാറും. സുഖകരമായ ജീവിതം നയിക്കും. സാമ്പത്തികബുദ്ധിമുട്ടുകള്‍ മാറും. സന്താനഗുണം ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്കു നേട്ടമുണ്ടാക്കാന്‍ കഴിയും. ആപത്തുകളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ കുറയരുത്. കര്‍ഷകര്‍ക്കു നല്ല ലാഭം ഉണ്ടാകും. പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയമുണ്ടാകും. വിദ്യാഭ്യാസപരമായി വാരം ഗുണകരമാണ്. തൊഴില്‍ലഹിതര്‍ക്ക് ഉദ്യോഗ ലബ്ധി ഉണ്ടാകും. ക്രയവിക്രയങ്ങള്‍ നടത്തുന്നവര്‍ അല്‍പം ശ്രദ്ധിക്കണം.

Today Horoscope

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വാഹനം മാറ്റിവാങ്ങും. വിദ്യാപുരോഗതി ഉണ്ടാകും. തര്‍ക്കവിഷയങ്ങള്‍ രമ്യമായി പരിഹരിക്കും. കര്‍ഷകര്‍ ശ്രദ്ധിക്കണം. സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും. ധാരാളം യാത്രകളുണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ലഘുവായ അസുഖങ്ങള്‍ ബുദ്ധിമുട്ടിച്ചേക്കാം. പ്രവര്‍ത്തനതടസ്സങ്ങള്‍ നീങ്ങും. പണിടപാടുകളില്‍ അബദ്ധങ്ങള്‍ പറ്റാനിടയുണ്ട്. വീടുമോടിപിടിപ്പിക്കുന്നതിനായി പണം ചെലവഴിക്കും. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. വ്യാപാരരംഗത്തു നല്ല പുരോഗതി.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമര്‍ഥ്യം പ്രകടപ്പിക്കും. പിതാവിന്റെ വാക്കുകള്‍ മാനിക്കണം. പുതിയ തൊഴില്‍ കണ്ടെത്തും. വീട്ടില്‍ ചില മംഗളകര്‍മങ്ങള്‍ നടക്കാനിടയുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - കച്ചവടത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങളുണ്ടാകും. ജോലി സംബന്ധമായി യാത്രകള്‍ ഉണ്ടാകും. ഉത്തരവാദിത്തങ്ങള്‍ കൂടും. പിതാവിന് അനിഷ്ടങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രവര്‍ത്തനരംഗം ശക്തമാകും. ആരോഗ്യപുഷ്ടി, മനഃസമാധാനം എന്നിവ ഉണ്ടാകും. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും.

Today Horoscope

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - കലാ-കായിക രംഗത്ത് അവസരങ്ങള്‍ കുറയും. ആരോഗ്യപ്രശ്‌നമുള്ളവര്‍ ശ്രദ്ധിക്കണം. ജനാനുകൂല്യം കുറയും. സര്‍ക്കാര്‍ ജോലിക്കാര്‍ക്കു വാരം അനുകൂലമാണ്. അകാരണമായി മനസ്സ് അസ്വസ്ഥമാകും. ക്രയവിക്രയങ്ങളിലൂടെ ധനാഗമം വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സദാചാരബോധത്തോടെ പ്രവര്‍ത്തിക്കും. അപ്രതീക്ഷിത യാത്രകള്‍ വേണ്ടി വരും. പിണങ്ങിനിന്നവരുമായി ഇണങ്ങും. തര്‍ക്കവിഷയങ്ങള്‍ രമ്യതയില്‍ പരിഹരിക്കും. സന്താനങ്ങള്‍ പഠനരംഗത്തു മികവു പുലര്‍ത്തും. കര്‍മരംഗത്ത് ഊര്‍ജസ്വലത പ്രദര്‍ശിപ്പിക്കും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - വിദ്യാഭ്യാസരംഗത്തു നേട്ടങ്ങളുണ്ടാകും. നല്ല കുടുംബജീവിതം നയിക്കാനാകും. വിദേശയാത്രാമോഹം നടക്കും. പുതിയ വാഹനം വാങ്ങാനുള്ള സാഹചര്യം ഒരുങ്ങും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളില്‍ ദൂരയാത്രകള്‍ വേണ്ടിവന്നേക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - ആരോഗ്യക്ലേശങ്ങള്‍ ഉണ്ടാകും. സാഹസിക പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്. പരീക്ഷകളില്‍ ശോഭിക്കാനാവും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. പഠനരംഗത്തു നല്ല പുരോഗതി ദൃശ്യമാകും. ഊഹക്കച്ചവടക്കാര്‍ക്കു സാമ്പത്തികനേട്ടം ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ചികിത്സയ്ക്കായി പണം ചെലവഴിക്കും. യാത്രാക്ലേശം അനുഭവിക്കും. പഠനത്തില്‍ ശ്രദ്ധ കുറയും. പണച്ചെലവുകള്‍ വര്‍ധിക്കും. പുണ്യകര്‍മാനുഷ്ഠാനങ്ങള്‍ക്കു നേതൃസ്ഥാനം വഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+