Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹങ്ങള്‍ നിറവേറും, സല്‍പ്പേര് സമ്പാദിക്കും, പലവിധത്തില്‍ ധനാഗമം ഉണ്ടാകും, ഭൂസ്വത്തു വാങ്ങും, നാൾഫലം

മേടം - ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. മാതാവിനെ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും.

ഇടവം - ശാരീരിക പ്രയാസങ്ങള്‍ മാറും. കുടുംബശ്രേയസ്സ് ഉണ്ടാകും. കച്ചവട ലാഭം, വിദ്യാപുരോഗതി എന്നിവ ഉണ്ടാകും. എപ്പോഴും മനസില്‍ ഒരു തരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും.

മിഥുനം - സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തിലും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

Today Horoscope

കര്‍ക്കടകം - ദുര്‍വ്യയം കൂടും. ഉത്തരവാദിത്തബോധം ഉണ്ടാകും. ഭൂസ്വത്തു വില്‍ക്കരുത്. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം.

ചിങ്ങം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുകള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.

കന്നി - സഹോദരനുമായി പിണങ്ങാനിടയുണ്ട്. വ്യാപാരികള്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ അലസത കാട്ടും. ആത്മീയബോധം ഉണ്ടാകും.

തുലാം - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

Today Horoscope

വൃശ്ചികം - കുടുംബ പുരോഗതി നേടും. ആഗ്രഹങ്ങള്‍ നിറവേറും. ഉത്സാഹശീലവും കര്‍മശേഷിയും ഉണ്ടാകും. സല്‍പ്പേര് സമ്പാദിക്കും. പലവിധത്തില്‍ ധനാഗമം ഉണ്ടാകുമെങ്കിലും അധികരിച്ച വ്യയം മൂലം ബാക്കി ഉണ്ടാവില്ല.

ധനു - പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യത്തില്‍ പങ്കെടുക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

മകരം - പൊതുജനസമ്മതിയുമുണ്ടാകും. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കും. അകൃത്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. ഭൂസ്വത്തു വാങ്ങും.

കുംഭം - വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.

മീനം - കര്‍മപുരോഗതിയുണ്ടാകും. രോഗശാന്തിയുണ്ടാകും. പുണ്യപ്രവൃത്തി ചെയ്യും. കുടുംബത്ത് ഐശ്വര്യം ഉണ്ടാകും. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+