ഭാഗ്യം പരീക്ഷിക്കാൻ ഈ നാളുകാർക്ക് പറ്റിയ സമയം, വൻ വെല്ലുവിളികളും, നിങ്ങളുടെ ഇന്നത്തെ രാശിഫലം
പുണർതം, പൂയം, ആയില്യം എന്നീ നാളുകാർക്ക് വീട് പുതുക്കാൻ യോജിച്ച സമയമാണിത്. മാത്രമല്ല അകന്ന് നിന്നിരുന്ന ബന്ധുക്കളുമായി വീണ്ടും നല്ല ബന്ധമുണ്ടാക്കാനും ഈ നാളുകാർക്ക് സാധിക്കും.
മകരം, പൂരം, ഉത്രം നാളുകാർ സംസാരത്തിൽ സൂക്ഷ്മത പുലർത്തണം. സംസാരത്തിലൂടെ അബദ്ധങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ നാൾ ഏതാണ്? ഇന്നത്തെ നാൾഫലം വിശദമായി വായിക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മനസ്സ് വെറുതെ കലുഷമാകും. കരാറുജോലിക്കാര്‍ക്കു കാലം ഗുണപ്രദമാണ്. പഠനം മെച്ചപ്പെടുത്താന്‍ കഴിയും. വിദേശയാത്രയ്ക്കു തടസ്സങ്ങള്‍ വര്‍ധിക്കും. ഭാഗ്യ പരീക്ഷണങ്ങള്‍ ഗുണകരമാകും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യങ്ങള്‍ വ്യക്തമായ ധാരണയില്‍ എത്തിക്കാന്‍ സാധിക്കും. സഹായങ്ങള്‍ ധാരാളമായി ചെയ്യും. പ്രതീക്ഷിക്കാത്ത ചിലരില്‍ നിന്നു വിഷമകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളില്‍നിന്ന് ആനുകൂല്യം വര്‍ധിക്കും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കച്ചവടക്കാര്‍ക്ക് ഏറെ ഗുണപ്രദമായ കാലമാണ്. സ്വന്തം കാര്യത്തില്‍ ശ്രദ്ധ കുറയാനിടയുണ്ട്. സഹോദരങ്ങളില്‍ നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ വര്‍ധിക്കും.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
അകന്നു നിന്നിരുന്ന കുടുംബ ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ കഴിയും. വീടു പുതുക്കാന്‍ അനുയോജ്യമായ കാലമാണ്. സന്താനങ്ങളുടെ കഴിവുകള്‍ക്കു പ്രോത്സാഹനം നല്‍കാന്‍ കഴിയും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
പൊതുവേ മനോവിഷമങ്ങള്‍ കുറയുന്ന കാലമാണ്. വാക്കുകള്‍ കൊണ്ട് അബദ്ധങ്ങള്‍ വര്‍ധിക്കും. അന്യര്‍ക്കു സാമ്പത്തികസഹായം ചെയ്യേണ്ടിവരും. പ്രണയ ബന്ധങ്ങള്‍ ഫലവത്താകും. മുന്‍പു തീരുമാനിച്ചിരുന്ന ചില കാര്യങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ അവസരം ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ചില കാര്യങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ഏറ്റു നടത്തേണ്ടിവരും. അവ വിജയകരമാവുകയും ചെയ്യും. മാതാപിതാക്കളുടെ കാര്യത്തില്‍ ശ്രദ്ധ കുറയും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബ സാഹചര്യങ്ങള്‍ പുഷ്ടിപ്പെടുത്താന്‍ കഴിയും. വേണ്ടപ്പെട്ടവരുടെ മംഗളകര്‍മ്മങ്ങളില്‍ പങ്കാളിയാകും. ഭക്ഷണം, താമസം മുതലായവ സുഖകരമാകും. വസ്തു സംബന്ധമായ കാര്യങ്ങള്‍ക്കു കാലം ഗുണകരമല്ല. സഹോദരങ്ങളില്‍നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാകും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)
പുതിയ ചില കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. മറ്റുള്ളവരില്‍ വിശ്വാസം വളര്‍ത്തിയെടുക്കാനാകും. പിതാവില്‍നിന്നു കൂടുതല്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സഹായങ്ങള്‍ എളുപ്പം ലഭ്യമാകും. പെട്ടെന്ന് യാത്രകള്‍ വേണ്ടിവരും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
അധ്യാപകര്‍ക്കും അഭിഭാഷകര്‍ക്കും നല്ല സമയമാണ്. വേണ്ടപ്പെട്ടവരെ അബന്ധങ്ങളില്‍നിന്നു രക്ഷിക്കാനാവും. ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭൂമിയില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ പ്രയാസപ്പെടും. അന്യരുടെ കാര്യങ്ങ ള്‍ക്കുവേണ്ടി അനാവശ്യമായി വേവലാതിപ്പെടും. കനത്ത ചില വെല്ലുവിളികളെ നേരിടേണ്ടിവരും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പ്രതീക്ഷകള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കും. കലഹപ്രിയത നിയന്ത്രിക്കണം. അഭിപ്രായം എവിടെയും തുറന്നു പറയും. കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയും. ഭാഗ്യപരീക്ഷണങ്ങള്‍ വിജയകരമാകും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവു നേടും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ഗുരുജനങ്ങളെ കണ്ടുമുട്ടും. വേണ്ടപ്പെട്ട ചിലരുടെ അകല്‍ച്ച മനസ്സിനെ അസ്വസ്ഥമാക്കും. പരീക്ഷകള്‍ വിജയപ്രദമാകും. സ്വന്തം നിലപാടുകള്‍ ശരിയാണെന്നു തോന്നും.












Click it and Unblock the Notifications