തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം ജീവിതത്തെ രാജകീയമാക്കും, ഈ രാശിക്കാര്‍ക്ക് ഉയര്‍ച്ചയുടെ നാളുകള്‍
രാശിമാറ്റം ജ്യോതിഷത്തില്‍ സംഭവിക്കുമ്പോള്‍ ഏറെ പ്രത്യേകതകളോടെയാണ് കാണാറുള്ളത്. പല വ്യക്തികളെയും ഒരുമിച്ച് ബാധിക്കുന്ന കാര്യമാണിത്. പോസിറ്റീവായും നെഗറ്റീവായും ഇത് ജീവിതത്തെ ബാധിക്കാം. അതുപോലെ ഇന്ന് ജ്യോതിഷത്തില്‍ ഏറെ പ്രത്യേകതകള്‍ ഉള്ള ദിവസമാണ്. ദീപാവലിക്ക് മുമ്പുള്ള ദിവസം എന്നതും അതോടൊപ്പം തന്നെ ശനിയാഴ്ച്ചയാണ് എന്നതുമാണ് ഈ ദിനത്തെ പ്രധാനപ്പെട്ടതാക്കുന്നത്.
ഈ ദിവസം ദിവസം ശനിയുടെ ചലനവും മാറും. പന്ത്രണ്ട് രാശിക്കാരെയും ഇത് ഒരുപോലെ ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇവ ഒരുപോലെ ഗുണകരവുമായിരിക്കും. ഏതൊക്കെ രാശിക്കാരെയാണ് ഈ ചലനത്തിലൂടെ ബാധിക്കാന്‍ പോകുന്നതെന്ന് നോക്കാം.

മേടം: ഇന്ന് ശുഭദിനമായിരിക്കും മേടം രാശിക്കാര്‍ക്ക്. ജോലിയുള്ളവരാണെങ്കില്‍ അവര്‍ക്ക് പുരോഗതിയുണ്ടാവും. ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും. നിലവിലുള്ള ശമ്പളത്തിലും വര്‍ധനവ് ഉണ്ടാവും.
നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ ഏറ്റവും സന്തുഷ്ടി ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കും. ബിസിനസില്‍ താല്‍പര്യമുള്ളവരാണെങ്കില്‍, പുതിയ ബിസിനസ് ആരംഭിക്കാനും ഈ ദിവസം ശുഭമാണ്. ഈ രാശിക്കാര്‍ ആരോഗ്യ കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കരുത്.
ഇടവം: ഈ രാശിക്കാരുടെ ജോലിയില്‍ വലിയ സ്ഥാനക്കയറ്റങ്ങളുണ്ടാവും. നിങ്ങള്‍ക്കും, മുതിര്‍ന്ന ഉദ്യോസ്ഥര്‍ക്കും നിങ്ങളുടെ ജോലിയില്‍ സംതൃപ്തിയുണ്ടാവും. ശുഭദിനമാണ് ഇടവം രാശിക്കാര്‍ക്ക്. ഒരു വലിയ പ്രൊജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള അവസരം കൈവന്ന് ചേരും. ഭാഗ്യം എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാവും.
ഒരുപാട് സന്തോഷവും ജീവിതത്തിലുണ്ടാനും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ ആ ബിസിനസില്‍ ഏറ്റവും പുരോഗതി കൈവരിക്കുന്നതും നിങ്ങള്‍ക്ക് കാണാനാവും. ഈ കാലയളയവില്‍ ഒരുപാട് പുരോഗതി നിങ്ങളുടെ ബിസനിസുണ്ടാവും.
മിഥുനം: ഈ രാശിക്കാര്‍ക്ക് ഒരുപാട് അധ്വാനിക്കേണ്ടതായിവരും. പക്ഷേ ഈ ദിനം മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും നല്ല ദിനമായിരിക്കും. വിദ്യാര്‍ത്ഥികളാണെങ്കില്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ മാതാപിതാക്കള്‍ അതുകൊണ്ട് അസ്വസ്ഥരായിരിക്കും.
ഉപരിപഠനത്തിന് പോകുന്നവരാണെങ്കില്‍ അവര്‍ക്ക് നല്ല ദിനമായിരിക്കും. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ ദിനം തന്നെ തിരഞ്ഞെടുക്കാം. അതുപോലെ സംസാരത്തില്‍ ശ്രദ്ധ വേണം. അതുകാരണം ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും.
കര്‍ക്കടകം: ഇവര്‍ക്കും ഇന്ന് ശുഭദിനമായിരിക്കും. കുടുംബത്തോടൊപ്പമുള്ള യാത്രം സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അത് യാഥാര്‍ത്ഥ്യമാകും. ഏറ്റവും പ്രിയപ്പെട്ടവര്‍ ആണെങ്കില്‍ പോലും നിങ്ങളോട് കടം ചോദിച്ചാല്‍ ഈ ദിനം കൊടുക്കാതിരിക്കുക.
ഇനി കൊടുത്താല്‍ വലിയസാമ്പത്തിക പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരും. പഴയ അസുഖങ്ങള്‍ വീണ്ടും ബുദ്ധിമുട്ടിച്ചേക്കാം. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ അവര്‍ക്ക് നേട്ടമുണ്ടാവും.
ചിങ്ങം: ഈ രാശിക്കാരുടെ ബിസിനസ് പുരോഗതിയിലേക്ക് നയിക്കപ്പെടും. കൂടുതല്‍ നേട്ടങ്ങള്‍ ഇതിലൂടെ ലഭിക്കും. ബിസിനസുകാര്‍ക്കിടയില്‍ നിങ്ങളുടെ പേര് ഉയര്‍ന്ന പട്ടികയില്‍ വരാം. എല്ലാവരെയും ബഹുമാനിക്കാന്‍ ശ്രമിക്കുക.
ജോലിയില്‍ കഠിനാധ്വാനം വേണ്ടി വരും. നിങ്ങള്‍ക്ക് അതിലൂടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനും സാധിക്കും.
കന്നി: ഈ രാശിക്കാര്‍ക്ക് ഇന്ന് ഒരുപാട് നല്ല ദിവസമായിരിക്കും. പ്രത്യേക അതിഥികളും ഇന്ന് വരും. സ്ത്രീകള്‍ക്ക് വളരെ ചെലവേറിയ ദിനമായിരിക്കും. ആഗ്രഹമില്ലെങ്കില്‍ പോലും പണം ചെലവഴിക്കേണ്ടി വന്നേക്കാം.
സാമ്പത്തികസ്ഥിതിയും അതിലൂടെ മോശമാവാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തെ പ്രത്യേകം ശ്രദ്ധിക്കുക. വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. സമീകൃതാഹാരം കഴിക്കാന്‍ ശ്രമിക്കുക. പുറത്തുനിന്നുള്ള ഭക്ഷണവും ഒഴിവാക്കുക.












Click it and Unblock the Notifications