അവസരം കളഞ്ഞ് കുളിക്കല്ലേ.. ഈ നാളുകാർക്ക് വിദേശവാസയോഗവും ധനാഭിവൃദ്ധിയും, രാശിഫലം
ഇന്നത്തെ ദിവസം കിട്ടുന്ന നല്ല അവസരങ്ങൾ കളഞ്ഞ് കുളിക്കാതിരിക്കാൻ ഈ നാളുകാർ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അവസരങ്ങൾ മുതലെടുക്കാനായാൽ അത് നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറും. വിശദമായി വായിക്കാം നിത്യജ്യോതിഷ ഫലം.
മേടം - ഭൂമിവില്പനയ്ക്ക് അനുകൂല സാഹചര്യം ഉണ്ടാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ഭാവനകള്‍ യാഥാര്‍ത്ഥ്യമാകും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടത്തും. ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പൂര്‍ണ്ണഫലം ഉണ്ടാകും. പരിജ്ഞാനവും പ്രവൃത്തിപരിചയവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കും. സാഹസികതാ മനോഭാവം വളരും.

ഇടവം - മാതാപിതാക്കളില്‍ നിന്ന് അത്യധികം ഗുണപ്രദമായ ചില കാര്യങ്ങളുണ്ടാവും. തെറ്റായ പ്രവര്‍ത്തനങ്ങളെ അറിഞ്ഞു സ്വമേധയാ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കണം. സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നതുപോലെ തോന്നും. പഠന കാര്യങ്ങള്‍ മെച്ചപ്പെടും. പ്രണയകാര്യങ്ങള്‍ അനുകൂലമാവും.
മിഥുനം - ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പൂര്‍ണ്ണഫലം ഉണ്ടാകും. സംസര്‍ഗ ഗുണത്താല്‍ സദ്ചിന്തകള്‍ വര്‍ധിക്കും. പരിശ്രമങ്ങള്‍ വിജയത്തിലെത്തും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം മാറും. സന്താനശ്രേയസ്സുണ്ടാകും. . പല കാര്യങ്ങളെ സംബന്ധിച്ചും പുതിയ ആശയങ്ങള്‍ ഉദയം ചെയ്യും. യാത്രാഗുണം ഉണ്ടാകും.
കര്‍ക്കടകം - ആത്മവിശ്വാസവും ശ്രദ്ധയും കൈവരും. ഉന്നതരില്‍ നിന്ന് അംഗീകാരങ്ങള്‍ക്കു സാധ്യതയുള്ള കാലമാണ്. ദൈവാനുകൂല്യം വളര്‍ത്തിയെടുക്കുന്നതും സല്‍ക്കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. ധനാഭിവൃദ്ധി ഉണ്ടാവും. സന്താനങ്ങളുടെ ഉപരിപഠനത്തിന് തീരുമാനമാകും. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും
ചിങ്ങം - സന്താനശ്രേയസ്സുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. വാഹനം മാറ്റി വാങ്ങാനിട വരും. ആത്മവിശ്വാസം വര്‍ധിക്കും. കുടുംബത്തില്‍ ആഹ്ലാദാന്തരീക്ഷം സംജാതമാകും. ഗുണകരമായ ആശയങ്ങളുമായി വേണ്ടപ്പെട്ടവരുമായി ഒത്തുചേരാന്‍ അവസരം ഉണ്ടാവും.
കന്നി - കുടുംബാംഗങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ ഉണ്ടാവും. പ്രശസ്തി വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചെയ്തുവയ്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരം ലഭിക്കും. തൊഴില്‍രംഗത്ത് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. വിദേശവാസയോഗവും, ധനാഭിവൃദ്ധിയും ഉണ്ടാവും.

തുലാം - കുടുംബത്തില്‍ ആഹ്ലാദാന്തരീക്ഷം സംജാതമാകും. ബന്ധുക്കളുമായി രമ്യതയിലെത്തിച്ചേരാന്‍ ശ്രമിക്കും. ജോലിസ്ഥിരത ലഭിക്കും. അനാവശ്യ ആധി ഒഴിവാക്കണം. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും. ജീവിത പുരോഗതിക്കാവശ്യമായ ചില അവസരങ്ങള്‍ ലഭിക്കും. ഇവ മുതലെടുക്കാന്‍ ശ്രമിക്കണം.
വൃശ്ചികം - സാമ്പത്തികാര്യങ്ങള്‍ അനുകൂലമാക്കിയെടുക്കാന്‍ കഴിയും. പഴയ സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ അവസരം ലഭിക്കും. മറ്റുള്ളവരുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. ദേഹാസ്വാസ്ഥ്യം ഉണ്ടാവാം.
ധനു - നിര്‍ത്തിവച്ച കര്‍മ്മപദ്ധതി പുനഃരാരംഭിക്കും. നിസ്സാര ചികിത്സകളാല്‍ രോഗവിമുക്തി ഉണ്ടാകും. കര്‍മമേഖലയില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ജീവിതനിലവാരം മെച്ചപ്പെടും. ബാങ്കിംങ് ഏര്‍പ്പാടുകളുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല പുരോഗതി ദൃശ്യമാകും.
മകരം - തൊഴില്‍രംഗത്തു കഠിനാധ്വാനം ചെയ്യും. മനഃസംതൃപ്തി വര്‍ധിക്കും. നിലവിലുള്ളതിനെക്കാള്‍ നല്ല തൊഴിലിന് അവസരം ലഭിക്കും. പുതിയ ചില സംരംഭങ്ങള്‍ക്ക് മുതിരും. വിപരീത സാഹചര്യങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനും ഒഴിഞ്ഞുമാറാനും സാധിക്കും.
കുംഭം - ജീവിതനിലവാരം മെച്ചപ്പെടും. അധികാര പരിധി വര്‍ധിക്കും. സങ്കല്പങ്ങള്‍ യാഥാര്‍ത്ഥ്യമാകും. പുതുതായി ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒത്തുകൂടും. ആരോഗ്യനില മെച്ചപ്പെടും. പുതിയ പഠനാവസരങ്ങള്‍ തേടിയെത്തും. വേണ്ടപ്പെട്ടവരെ അകമഴിഞ്ഞു സഹായിക്കും.
മീനം - അപ്രതീക്ഷിതമായി സാമ്പത്തിക സഹായങ്ങള്‍ കൈവരും. സഹായം അഭ്യര്‍ത്ഥിച്ചുവരുന്നവരെ നിരുത്സാഹപ്പെടുത്തില്ല. പുറത്തു ധൈര്യം പ്രകടിപ്പിക്കുമെങ്കിലും ഉള്‍ഭയം വര്‍ധിക്കും. വാഹന സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും.












Click it and Unblock the Notifications