ശത്രുക്കൾ ഈ രാശിക്കാർക്ക് പണി തരും, ബന്ധുക്കളും ശത്രുക്കളാകും, നിങ്ങളുടെ രാശിഫലം ഇതാ
കുംഭം രാശിക്കാരാണ് നിങ്ങളെങ്കിൽ തൊഴിൽ ഇല്ലാത്തവർക്ക് ജോലി ലഭിക്കാൻ അനുകൂലമായ സമയമാണിത്. ചെറിയ കാര്യങ്ങൾക്ക് പോലും മനസ്സ് വിഷമിക്കും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും.
ധനു രാശിക്കാർ അസമയത്തുളള യാത്ര ഒഴിവാക്കണം. വീട് നിർമ്മാണത്തിന് ആലോചിക്കുന്നുണ്ടെങ്കിൽ തടസ്സങ്ങൾ നേരിടും. നിങ്ങളുടെ നിത്യജ്യോതിഷഫലം വിശദമായി വായിക്കാം

മേടം
വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും. നിശ്ചയിച്ചുറപ്പിച്ച വിവാഹം നിസ്സാര കാരണങ്ങളാല്‍ മുടങ്ങുവാന്‍ സാദ്ധ്യത. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം.

ഇടവം
കൃഷി, വ്യാപാരം എന്നിവയില്‍ നിന്നു കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. പ്രതികൂല പരിതസ്ഥിതിയെ അതിജീവിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റും.

മിഥുനം
അനാവശ്യ കാര്യങ്ങള്‍ക്ക് പോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. പെട്ടെന്നു ക്ഷോഭമുണ്ടാവാതെ ശ്രദ്ധിക്കണം. നിലവിലുള്ള ജോലി വരെ നഷ്ടപ്പെടുന്ന സാഹചര്യം സംജാതമാകും. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. ആപല്‍ക്കരമെന്നു തോന്നുന്ന ഘട്ടത്തില്‍ ദൈവാധീനം അനുഭവപ്പെടും.

കര്‍ക്കടകം
എല്ലാ രംഗത്തും കര്‍മകുശലത വര്‍ധിക്കും. ലഘുവായ അസുഖങ്ങള്‍ കാര്യമാക്കണ്ട. പ്രതിബന്ധങ്ങളെ അതിജീവിച്ചു മുന്നേറും.

ചിങ്ങം
സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. വിശേഷവസ്ത്രാഭരണാധികള്‍ ലഭിക്കും.ഈശ്വരാധീനമുള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപെടും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും.

കന്നി
എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. ധനസ്ഥിതിയില്‍ മാറ്റമുണ്ടാകും. പുതിയ വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും. ദൂരയാത്രകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ അദ്ഭുതപ്പെടേണ്ടതില്ല.

തുലാം
ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല. നിയമ നടപടിക്ക് വിധേയനാകും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും. ശത്രുക്കളില്‍ നിന്നും പലവിധ വിഷമതകള്‍ അനുഭവപ്പെടും.

വൃശ്ചികം
ഊഹക്കച്ചവടത്തില്‍ ശ്രദ്ധിക്കണം. അലങ്കാരവസ്തുക്കള്‍ വാങ്ങും. കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും. കലാകായിക രംഗത്തു ശോഭിക്കും.

ധനു
കുടുംബത്തില്‍ മനഃസമാധാനം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകാം. മാതൃ സ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വാഹന സംബന്ധമായ ചെലവവുകള്‍ കൂടും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും.

മകരം
വ്യാപാരരംഗം വിപുലീകരിക്കും. നല്ല വാര്‍ത്തകള്‍ ശ്രദ്ധിക്കും. തൊഴില്‍മാറ്റം ഗുണം ചെയ്യും. ചീത്തക്കൂട്ടുകെട്ടില്‍ ചെന്നുപെടാതെ നോക്കണം

കുംഭം
നിസ്സാര കാര്യങ്ങള്‍ക്കു പോലും മനസ് വിഷമിക്കും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. സുഹൃത്തുക്കളുടെ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കും.

മീനം
സാമ്പത്തികഭദ്രത ഉണ്ടാകും. വീടുവിട്ടു നില്‍ക്കേണ്ടിവരും. തര്‍ക്കങ്ങളില്‍ വിജയിക്കും. മുതിര്‍ന്നവരുടെ ആനുകൂല്യം ഉണ്ടാകും.












Click it and Unblock the Notifications