സൂക്ഷിക്കണം, ഈ രാശിക്കാർക്ക് സുഹൃത്തുക്കൾ വഴി മാനഹാനി ഉറപ്പ്, നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയാം
ഇടവം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ഇവർക്ക് കുടുംബ പ്രശ്നങ്ങൾ തീർക്കാൻ സാധിക്കും. സമൂഹത്തിൽ പ്രീതി നേടും. മാത്രമല്ല ഈ രാശിക്കാർ ഏറ്റെടുത്ത കാര്യങ്ങളൊക്കെ നിഷ്പ്രയാസം തീർക്കുകയും ചെയ്യും.
ചിങ്ങം രാശിക്കാർക്ക് ഒരു സ്ഥിര വരുമാനത്തിനുളള വഴികൾ കണ്ടെത്താൻ സാധിക്കും. അകന്ന് നിൽക്കുന്ന ദമ്പതികൾ ആണെങ്കിൽ അവർക്ക് യോജിക്കാനുളള സാധ്യതയും കാണുന്നുണ്ട്. ഇന്നത്തെ നിങ്ങളുടെ രാശിഫലം അറിയാം.

മേടം
സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലത്തോട്ട് സ്ഥലംമാറ്റം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും. കുടുംബശ്രേയസ്സിന് വേണ്ടിയുള്ള പ്രവര്‍ത്തനം വിജയിക്കും. സ്‌നേഹിതരുടെ സന്ദര്‍ശനം മൂലം അപകീര്‍ത്തി ഉണ്ടാകും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. വാഹന സംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത.

ഇടവം
ഉന്നത ജനപ്രീതി ഉണ്ടാകും. കുടുംബപ്രശ്‌നങ്ങള്‍ തീരും. യാത്ര ആവശ്യമായി വരും. ഏറ്റെടുത്ത കാര്യങ്ങള്‍ നിഷ്പ്രയാസം നിര്‍വഹിക്കും.

മിഥുനം
കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. ഓര്‍മ്മക്കുറവ് മൂലം വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.

കര്‍ക്കടകം
വിഘ്‌നങ്ങളെ തരണം ചെയ്യും. ദൈവാനുകൂല്യം ഉണ്ടാകും. നഷ്ടധനം തിരികെ ലഭിക്കും. ധാര്‍മിക കാര്യങ്ങളില്‍ ഇടപെടും.

ചിങ്ങം
സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. തമ്മില്‍ അകന്നു നിന്നിരുന്ന ദമ്പതികള്‍ യോജിക്കും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിടവരും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന പരിഹരിക്കും.

കന്നി
ജീവിതം മെച്ചപ്പെടും. എല്ലാക്കാര്യങ്ങളും ശരിയായി നടക്കും. ഭൂസ്വത്തു സമ്പാദിക്കും. കടബാധ്യതകള്‍ തീരും.

തുലാം
സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് സാധ്യത. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

വൃശ്ചികം
കര്‍മരംഗത്തു നേട്ടങ്ങളുണ്ടാകും. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടും. ചുമതലകള്‍ വര്‍ധിക്കും. സുഹൃദ്ഗുണം ഉണ്ടാകും.

ധനു
നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താന ലബ്ധിക്കുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് ശരിയായ ചികിത്സ ലഭിച്ചാല്‍ ഫലം ഉണ്ടാകും.കരാറടിസ്ഥാനത്തിലുള്ള പ്രവൃത്തത്തികള്‍ ഏറ്റെടുത്താല്‍ അമിത വ്യയം ഉണ്ടാകും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.

മകരം
സല്‍ക്കാരാനുഷ്ഠാനങ്ങള്‍ക്കായി പണം ചെലവഴിക്കും. ആരോഗ്യ പരിപാലന ത്തില്‍ ശ്രദ്ധ വണം കര്‍മപ്രതിസന്ധികളെ തരണം ചെയ്യും. പൊതുപ്രവര്‍ത്തകര്‍ ശോഭിക്കും.

കുംഭം
പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂവകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.

മീനം
കര്‍മരംഗം മാറും. വരവുചെലവുകള്‍ ഒത്തുപോകും. ലഘുവായ രോഗങ്ങള്‍ ഉണ്ടാകും.












Click it and Unblock the Notifications