എടുത്തുചാട്ടം വേണ്ട, ഈ നാളുകാർക്ക് വിജയം മാത്രം, ധനലാഭം, നിങ്ങളുടെ ഇന്നത്തെ നാൾഫലം
ചില നാളുകാർക്ക് അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ സമയമെടുക്കും. സ്വത്തു സംബന്ധമായ തർക്കങ്ങൾ നേരിടേണ്ടി വരും.

മകം, പൂരം, ഉത്രം നാളുകാർ ഇന്നത്തെ ദിവസം വളരെ ശ്രദ്ധയോടെ വേണം പ്രവർത്തിക്കാൻ. ഇവർക്ക് അസുഖങ്ങൾ കുറവായിരിക്കും. വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ ലാഭമുണ്ടാകും.
അത്തം, ചിത്തിര നാളുകാർക്ക് കടബാധ്യത കൂടാനുളള സാധ്യത ഉണ്ട്. മാത്രമല്ല അപ്രതീക്ഷിതമായ നഷ്ടങ്ങളും ഇവർക്ക് നേരിടേണ്ടി വരും. ഇന്നത്തെ നാൾഫലം വിശദമായി വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. കലാ-കായികരംഗത്തു ശോഭിക്കും. സന്തുഷ്ടജീവിതം നയിക്കും. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)
വിഭവപുഷ്ടി ഉണ്ടാകും. ഊഹക്കച്ചവടം വഴി ലാഭം ഉണ്ടാകും. നേത്രരോഗം മാറും. ഗൃഹോപകരണങ്ങള്‍ വാങ്ങും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)
ധനലാഭം ഉണ്ടാകും. സന്തോഷ ജീവിതം നയിക്കും. പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പുണ്യപ്രവൃത്തികള്‍ ചെയ്യും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിദ്യാതടസ്സങ്ങള്‍ മാറും. വ്യാപാ രികള്‍ക്കു നല്ല വാരം. കടം കൊടുത്ത സംഖ്യ തിരിച്ചുകിട്ടും. കര്‍മഗുണം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. അസുഖങ്ങള്‍ കുറയും. സന്താന ശ്രേയസ്സുണ്ടാകും. വ്യവസായരംഗത്തു ലാഭം ഉണ്ടാകും

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4)
സുഹൃത്തുക്കളോടു ശ്രദ്ധിച്ചു പെരുമാറണം.പ്രതീക്ഷിക്കാത്ത നഷ്ടങ്ങളുണ്ടാകും. കടബാധ്യത കൂടും. പഠനയാത്രകള്‍ ഉണ്ടാകും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)
ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ എല്ലാക്കാര്യങ്ങളിലും വിജയിക്കും. മാതാവിന്റെ ആനുകൂല്യം കുറയും. കോപം നിയന്ത്രിക്കണം. നല്ല കര്‍മങ്ങളിലൂടെ ഗുണം വര്‍ധിപ്പിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
എല്ലാ രംഗത്തും വിജയിക്കും. ഭൂമിസംബന്ധമായ ഇടപാടുകള്‍ക്കു പറ്റിയ വാരമല്ല. ബന്ധുജനങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം മാറും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വാഹന ഇടപാടില്‍ ശ്രദ്ധിക്കുക. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കര്‍മ്മ മണ്ഡലത്തില്‍ ശോഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ലഘുവായ കര്‍മതടസ്സം ഉണ്ടാകും. പതിവിലധികം യാത്രകളുണ്ടാകും. ശരീര ക്ഷീണം കൂടും. പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)
ഉത്തരവാദിത്ത ബോധം കുറയും. ആഗ്രഹ സഫലീകരണത്തിനു താമസം ഉണ്ട്. സ്വത്തുതര്‍ക്കങ്ങള്‍ ഉണ്ടാകും. സന്താനസുഖം ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പരീക്ഷകളില്‍ ശ്രദ്ധിക്കണം. എടുത്തുചാടി പ്രവര്‍ത്തിക്കരുത്. ഗുരുജനങ്ങള്‍ മൂലം ഗുണം ഉണ്ടാകും. സന്താനസുഖം, ധനലാഭം എന്നിവയുണ്ടാകും.












Click it and Unblock the Notifications