ഇതോടെ ജീവിതം അടിമുടി മാറാൻ പോകുന്നു, പുതിയ വീട്ടിലേക്ക്, സമ്പത്ത് കയ്യിൽ വന്ന് ചേരും, രാശിഫലം
ഇന്ന് നിങ്ങൾ വിചാരിക്കുന്ന കാര്യങ്ങളൊക്കെ നിങ്ങളുടെ രാശിപ്രകാരം നടക്കുമോ എന്ന് അറിയണ്ടേ.. മിഥുനം രാശിക്കാരാണ് നിങ്ങളെങ്കിൽ പല കാര്യങ്ങളും പ്രാവർത്തികമാക്കാൻ കാലതാമസം ഉണ്ടാകും. ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. നിങ്ങളുടെ രാശി ഏതാണ്? നിത്യജ്യോതിഷ ഫലം വിശദമായി വായിക്കാം.
മേടം - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സഹപ്രവര്‍ത്തകരുമായോ മേലുദ്യോഗസ്ഥരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും.
ഇടവം - ആരോഗ്യസ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളുമൊത്ത് ഉല്ലാസയാത്രകള്‍ ഉണ്ടാകും. വ്യാപാരികള്‍ക്കു വാരം ഗുണകരമാണ്. ഉദ്യോഗസ്ഥന്മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാന്‍ തടസം നേരിടും. ചെലവുകള്‍ ക്രമാതീതമായി കൂടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ശത്രു ജയത്തിന് സാദ്ധ്യത. കേസുകളില്‍ വിജയം.

മിഥുനം - ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി കഠിന പ്രയത്‌നം ആവശ്യമാണ്. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.
കര്‍ക്കടകം - വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനാനുകൂല്യം വര്‍ധിക്കും. ആരോഗ്യപരമായി ഉത്കണ്ഠ വേണ്ട. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. ബന്ധുഗുണവും സ്വജന സഹായവും പ്രതീക്ഷിക്കാം. മനഃസന്തോഷം ഉണ്ടാകും. കാര്യസാധ്യത്തിന് താമസം വരില്ല. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും.
ചിങ്ങം - മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സുഹൃത്തുക്കള്‍ മുഖേന അപകീര്‍ത്തിക്കും ധനനഷ്ടത്തിനും സാദ്ധ്യതയുണ്ട്. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷം ലഭിക്കും. മേലുദ്യോഗസ്ഥരുമായി സംസാരിക്കുമ്പോള്‍ സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
കന്നി - ശത്രുക്കള്‍ വര്‍ധിക്കും. കാര്‍ഷികരംഗം ആദായകരമാകും. പുതിയ വാഹന ങ്ങള്‍ വാങ്ങാന്‍ കഴിയും. മനഃസന്തോഷം ഉണ്ടാകും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശ യാത്രയ്ക്ക് തടസങ്ങളുണ്ടാകും. പട്ടാളക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും.
തുലാം - പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. എല്ലാ കാര്യത്തിലും ജാഗ്രത പുലര്‍ത്തണം. നിദ്രാഭംഗം ഉണ്ടാകും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.
Beauty Tips: സൗന്ദര്യം വേണോ? എന്നാൽ ഇതാ ടിപ്പുകളുടെ ഒരു ലിസ്റ്റ്
വൃശ്ചികം - കലാകാരന്മാര്‍ക്കു വാരം അനുകൂലമാണ്. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം. മനോധൈര്യം വര്‍ധിക്കും. അനാവശ്യ സംസാരം ഒഴിവാക്കണം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാധ്യത. തൊഴില്‍രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി പ്രതീക്ഷിച്ചിരുന്ന സമ്പത്ത് കയ്യില്‍ വന്നുചേരും. സാഹസപ്രവൃത്തികള്‍ ഉപേക്ഷിക്കണം.
ധനു - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തികനേട്ടം.
മകരം - സുഹൃത്തുക്കളില്‍ നിന്നു വിപരീത അനുഭവം ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിറവേറ്റും. കലാരംഗത്തു കഴിവുതെളിയിക്കാന്‍ അവസരം ലഭിക്കും. മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. വാഹനസംബന്ധമായ ചെലവുകള്‍ കൂടും.
കുംഭം - ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. തൊഴില്‍ സ്ഥാപനത്തില്‍ നിന്നും പലവിധ പ്രശ്‌നങ്ങളുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. ഗൃഹനിര്‍മ്മാണം ആരംഭിക്കും. കലാപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കാന്‍ കഴിയും
മീനം - മേലധികാരികളുടെ പ്രീതി സമ്പാദിക്കാന്‍ കഴിയും. സന്താനഗുണം ഉണ്ടാകും. ലഘുവായ അസുഖങ്ങള്‍ ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്കു നേട്ടമുണ്ടാക്കാന്‍ കഴിയും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. തൊഴില്‍രംഗത്തെ വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ കഴിയും.












Click it and Unblock the Notifications