Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - കാര്യവിഘ്‌നങ്ങള്‍ വര്‍ധിക്കും. ആപത്തുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ധര്‍മ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. യാത്രകള്‍ മാറ്റിവയ്ക്കും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഠിനപ്രയത്‌നം വേണ്ടിവരും. ബന്ധുക്കള്‍ മൂലം ക്ലേശിക്കും. ബിസിനസ്സ് ലാഭം കുറയും. ദുര്‍വ്യയം ധാരാളം ഉണ്ടാകും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - കലാരംഗത്ത് അവസരങ്ങള്‍ ലഭിക്കും. പരാജയഭീതി മാറും. മറ്റുള്ളവരെ സഹായിക്കും. ജോലിയില്‍ സ്ഥിരീകരണം ലഭിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - കര്‍മരംഗത്തു സ്ഥാനമാനങ്ങള്‍ ലഭിക്കും. അന്യദേശയാത്ര വേണ്ടിവരും. നല്ല കാര്യങ്ങള്‍ക്കായി ധനം വിനിയോഗിക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തും.

Today s horoscope result

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - വിവാഹ കാര്യങ്ങള്‍ തീരുമാനിക്കും. മേലുദ്യോസ്ഥരുടെ ആനുകൂല്യം ഉണ്ടാകും. സാഹസികമായി പ്രവര്‍ത്തിക്കും. ആരോഗ്യസ്ഥിതി തൃപ്തികരം.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - സ്ഥാനപ്രാപ്തി, ബന്ധുഗുണം എന്നിവ ഉണ്ടാകും. പഠനത്തില്‍ ഉന്നതിയുണ്ടാകും. വ്യവഹാര കാര്യത്തില്‍ തീര്‍പ്പ് കല്‍പിക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - കര്‍മസ്ഥാനം മാറും. യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങള്‍ കൂടും.

Today s horoscope result

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - കാര്യസിദ്ധി, ധനലാഭം എന്നിവ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കു ഗുണകരമായ സമയമാണ്. രാഷ്ട്രീയക്കാര്‍ക്കു നേട്ടങ്ങളുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - അലങ്കാരവസ്തുക്കള്‍ വാങ്ങും. ദൂരയാത്ര, ശ്രേയസ്സ് എന്നിവ ഉണ്ടാകും. കാര്യ നിവൃത്തിയുണ്ടാകും. മത്സരങ്ങളില്‍ ശോഭിക്കും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവും. ഭൂമിയെച്ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാകും. ലഘുവായ ആരോഗ്യാരിഷ്ടത ഉണ്ടാകും. തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാകും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - മംഗളകര്‍മങ്ങള്‍ക്കു പറ്റിയ സമയമല്ല. കൃഷിയില്‍ നഷ്ടത്തിനു സാധ്യതയുണ്ട്. ധീരമായി പെരുമാറും. എടുത്തുചാടി പ്രവര്‍ത്തിക്കരുത്.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പൊതുപ്രവര്‍ത്തകര്‍ക്കു ശോഭിക്കാനാവും. കായികരംഗത്തു കഴിവു തെളിയിക്കാനാവും. ബന്ധുക്കളുമായുള്ള പിണക്കം മാറും. മാതാവിന്റെ താല്‍പര്യം മാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+