വളരെ നാളായുളള ആ ആഗ്രഹം ഇന്ന് സാധിക്കും, ഈ നാളുകാർക്ക് ഇത് ഭാഗ്യദിവസം, നിങ്ങളുടെ നാൾഫലം
വിദേശത്തുളള അവിട്ടം, ചതയം, പൂരുരുട്ടാതി നാളുകാർക്ക് ഇന്നത്തെ ദിവസം നല്ല കാര്യങ്ങൾ പ്രതീക്ഷിക്കാം. ഇവർക്ക് മുന്നിലുണ്ടായിരുന്ന കാര്യതടസ്സം മാറിക്കിട്ടും. ഉൾപ്പെട്ട തർക്കങ്ങളിലും അനുകൂല തീരുമാനമുണ്ടാകും.
അശ്വതി, ഭരണി, കാർത്തിക നാളുകാർക്ക് ദൂരയാത്ര വേണ്ടി വരും. ഇവർക്ക് പുതിയ വീട് നിർമ്മിക്കാനുളള ശ്രമങ്ങൾക്ക് തുടക്കമിടാവുന്നതാണ്. നിങ്ങളുടെ ഇന്നത്തെ ദിവസം നാൾപ്രകാരം എങ്ങനെ ഉണ്ടാകുമെന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബിസിനസ്സുകാര്‍ വെല്ലുവിളി നേരിടേണ്ടി വരും. ദീര്‍ഘയാത്ര ആവശ്യമാകും. ഗൃഹനിര്‍മ്മാണത്തിനു ശ്രമം തുടങ്ങും. വാഹനം വാങ്ങാന്‍ സാഹചര്യമൊരുങ്ങും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സുഖസൗകര്യം വര്‍ധിപ്പിക്കും. സാമ്പത്തിക വഞ്ചന സൂക്ഷിക്കണം. ദീര്‍ഘ കാലത്തെ ആഗ്രഹം നിറവേറും. ഗുണകരമായ സുഹൃദ്ബന്ധമുണ്ടാകും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)
കച്ചവടരംഗം വിപുലീകരിക്കും. പഠനത്തില്‍ ജാഗ്രതക്കുറവ് പാടില്ല. പ്രയത്‌ന ഫലം കണ്ടുതുടങ്ങും. സന്താനങ്ങള്‍ മുഖേന സന്തോഷിക്കാന്‍ അവസരം ലഭിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കലാകാരന്മാരുടെ പ്രശസ്തി വര്‍ധിക്കും. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യം ഉണ്ടാകും. മേലധാരികാരികളെ തൃപ്തിപ്പെടുത്താന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രതിസന്ധികളില്‍ കൃത്യമായ തീരുമാനം സാധ്യമാകും. ബിസിനസ് നേട്ടത്തിനു കൂടുതല്‍ യത്‌നിക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിനു ശ്രമിക്കാവുന്നതാണ്.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4)
കര്‍മവിഘ്‌നം ഉണ്ടാകില്ല. ലഘുദേഹാരിഷ്ട പ്രതീക്ഷിക്കണം. കഷ്ടപ്പെടുന്ന വരെ സഹായിക്കാന്‍ കഴിയും. സന്തോഷാനുഭവം ഉണ്ടാകും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)
പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. മറ്റുള്ളവരുടെ വിശ്വസ്തതയ്ക്കു പാത്രമാകും. പുതിയ സംരംഭങ്ങള്‍ക്കു വേണ്ടപ്പെട്ടവരുടെ സഹായം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബപ്രശ്‌നം പരിഹരിക്കപ്പെടും. അലസതവിട്ടു പ്രവര്‍ത്തിക്കാനുള്ള മനോഭാവം ഉണ്ടാകണം. ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കും. സാമ്പത്തിക കാര്യങ്ങളില്‍ വീഴ്ച പാടില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യസ്ഥിതി ഏറെക്കുറെ തൃപ്തികരമാകും. കുടുംബസൗകര്യം മെച്ചപ്പെടുത്താനാകും. സ്വന്തക്കാരുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യതയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാവിക്കു പ്രയോജനപ്പെടുന്ന പദ്ധതി ആസൂത്രണം ചെയ്യും. ആരോഗ്യപ്രശ്‌നങ്ങളെ ഭയപ്പെടേണ്ടതില്ല. സാമ്പത്തികസ്ഥിതി അനുകൂലമാകും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)
കുടുംബം വിട്ട് താമസിക്കാനിട വരും. വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം ഉണ്ടാകും. കാര്യവിഘ്‌നം മാറും. തര്‍ക്കങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
സാമ്പത്തിക കാര്യത്തില്‍ അലസത പാടില്ല. പൊതുവേ എല്ലാ തടസ്സവും നീങ്ങും. കുടുംബാന്തരീക്ഷം ശാന്തിയും സമാധാനവും നിറഞ്ഞതാവും.












Click it and Unblock the Notifications