Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർ പ്രശസ്തരാകും, വീട്ടിൽ നിന്ന് അപ്രതീക്ഷിത അനുഭവം ഉണ്ടാകും, നിങ്ങളുടെ ഇന്നത്തെ നാൾഫലം

പുണര്‍തം, പൂയം, ആയില്യം നാളുകള്‍ ഉള്‍പ്പെടുന്ന കര്‍ക്കടകക്കൂറുകാര്‍ക്ക് ഇന്നത്തെ ദിവസം പഴയ സൗഹൃദങ്ങള്‍ പുതുക്കാനുളള അവസരമാണ്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. സാമ്പത്തികമായും ഈ നാളുകാര്‍ക്ക് ഇന്ന് അനുകൂലമായ ദിവസമാണ്.

മകം, പൂരം, ഉത്രം നാളുകാരുള്‍പ്പെടുന്ന ചിങ്ങക്കൂറുകാര്‍ക്ക് ഇപ്പോഴുളളതിനേക്കാള്‍ നല്ല ജോലി ലഭിക്കും. മറ്റ് നാളുകാരുടെ ഇന്നത്തെ രാശിഫലം എങ്ങനെയെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മാതാപിതാക്കളില്‍ നിന്ന് അത്യധികം ഗുണപ്രദമായ ചില കാര്യങ്ങളുണ്ടാവും. തെറ്റായ പ്രവര്‍ത്തനങ്ങളെ അറിഞ്ഞു സ്വമേധയാ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ആത്മവിശ്വാസവും ശ്രദ്ധയും കൈവരും. ഉന്നതരില്‍ നിന്ന് അംഗീകാരങ്ങള്‍ക്കു സാധ്യതയുള്ള കാലമാണ്. ദൈവാനുകൂല്യം വളര്‍ത്തിയെടുക്കുന്നതും സല്‍ക്കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും.

മിഥുനക്കൂറ് (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

മിഥുനക്കൂറ് (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

കുടുംബാംഗങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ ഉണ്ടാവും. പ്രശസ്തി വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചെയ്തുവയ്ക്കും.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/2, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/2, പൂയം, ആയില്യം)

സാമ്പത്തികകാര്യങ്ങള്‍ അനുകൂലമാക്കിയെടുക്കാന്‍ കഴിയും. പഴയ സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ അവസരം ലഭിക്കും. മറ്റുള്ളവരുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

തൊഴില്‍രംഗത്തു കഠിനാധ്വാനം ചെയ്യും. മനഃസംതൃപ്തി വര്‍ധിക്കും. നിലവിലുള്ളതിനെക്കാള്‍ നല്ല തൊഴിലിന് അവസരം ലഭിക്കും. പുതിയ ചില സംരംഭങ്ങള്‍ക്ക് മുതിരും. വിപരീത സാഹചര്യങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനും ഒഴിഞ്ഞുമാറാനും സാധിക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

അപ്രതീക്ഷിതമായി സാമ്പത്തിക സഹായങ്ങള്‍ കൈവരും. സഹായം അഭ്യര്‍ത്ഥിച്ചു വരുന്നവരെ നിരുത്സാഹപ്പെടുത്തില്ല.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സംതൃപ്തമായ മാനസികാവസ്ഥ ഉണ്ടാവും. ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും. മധ്യസ്ഥത, ചര്‍ച്ച എന്നിവ വിജയകരമാവും. മത്സരബുദ്ധി വച്ചുപുലര്‍ത്തും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)

പുനരാലോചനയില്‍ ചില കാര്യങ്ങള്‍ക്കു മാറ്റങ്ങള്‍ വരുത്തും. വേണ്ടപ്പെട്ടവരില്‍ നിന്നു ജീവിതപുരോഗതിക്കാവശ്യമായ ചില അവസരങ്ങള്‍ ലഭിക്കും. ഇവ മുതലെടുക്കാന്‍ ശ്രമിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

നേതൃസ്ഥാനങ്ങളില്‍നിന്നു സ്വമേധയാ പിന്മാറും. സുഹൃത്തുക്കള്‍ മുഖാന്തരം ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. കുടുംബത്തില്‍ നിന്നും നല്ല അനുഭവങ്ങള്‍ വര്‍ധിക്കും. പ്രയത്‌നിക്കുന്നതിന്റെ ഫലം മറ്റുള്ളവര്‍ക്കും അനുഭവയോഗ്യമാവും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

പുതിയ പഠനാവസരങ്ങള്‍ തേടിയെത്തും. വേണ്ടപ്പെട്ടവരെ അകമഴിഞ്ഞു സഹായിക്കും. പുറത്തു ധൈര്യം പ്രകടിപ്പിക്കുമെങ്കിലും ഉള്‍ഭയം വര്‍ധിക്കും. വാഹന സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരം ലഭിക്കും. തൊഴില്‍രംഗത്ത് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണകരമായ ആശയങ്ങളുമായി വേണ്ടപ്പെട്ടവരുമായി ഒത്തുചേരാന്‍ അവസരം ഉണ്ടാവും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നതു പോലെ തോന്നും. പഠന കാര്യങ്ങള്‍ മെച്ചപ്പെടും. പരിജ്ഞാനവും പ്രവൃത്തിപരിചയവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കും. സാഹസികതാ മനോഭാവം വളരും. പ്രണയകാര്യങ്ങള്‍ അനുകൂലമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+