Today's Astrology: ഈ നാളുകാർ വസ്തു, വാഹനാദികള്‍ സമ്പാദിക്കും, കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും, നാൾഫലം
മേടം - വിദേശത്ത് നിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.
ഇടവം - വസ്തു, വാഹനാദികള്‍ സമ്പാദിക്കും. കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും. പാരമ്പര്യസ്വത്തിനെച്ചൊല്ലി വ്യവഹാരത്തില്‍ ഏര്‍പ്പെടും. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസില്‍ ഒരു തരം ഭീതിയുണ്ടാകും.
മിഥുനം - അപ്രതീക്ഷിതമായി മേലധികാരിയില്‍നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും.

കര്‍ക്കടകം - ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവും. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടും. മനോവിഷമതകള്‍ ഉണ്ടാകും. വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. മാതാവിനെ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും.
ചിങ്ങം - വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താത്പര്യം കുറയും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും.
കന്നി - കൃഷിക്കാര്‍ക്കു നേട്ടമുണ്ടാക്കാന്‍ കഴിയും. എതിരാളികളെ പരാജയപ്പെടുത്താന്‍ കഴിയും. ദേഹാരിഷ്ടകള്‍ക്കു കുറവുണ്ടാകും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.
തുലാം - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴിലല്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും.

വൃശ്ചികം - വാഗ്വാദങ്ങളില്‍ ഏര്‍പ്പെടും. ദൈവിക അനുഷ്ഠാനങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ദേഹാരിഷ്ടകള്‍ക്കു ശമനമുണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തിലും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.
ധനു - വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. കഠിനമായി പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുന്‍കോപം നിയന്ത്രിക്കണം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുകള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും.
മകരം - മറ്റുള്ളവര്‍ക്കു സഹായങ്ങള്‍ ചെയ്യും. കര്‍മരംഗത്തു ലഘുവായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ഉന്നത വ്യക്തി കളുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം.
കുംഭം - സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.
മീനം - സുഹൃത്തുക്കള്‍മൂലം മനോവിഷമതകള്‍ ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വിദേശത്തുനിന്നു ധനാഗമം ഉണ്ടാകും. വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹതത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. കഠിനമായി പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം.












Click it and Unblock the Notifications