Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യപരീക്ഷണങ്ങള്‍ക്ക് സമയം ഗുണകരം, പുതിയ നല്ല തൊഴിലവസരങ്ങള്‍ തേടിയെത്തും, ശത്രുക്കള്‍ കൂടും, നാൾഫലം

മേടം - വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും. പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ് ഉത്കണ്ഠപ്പെടും. ദൂരയാത്രകള്‍ ആവശ്യമായി വരും. കമിതാക്കള്‍ തമ്മിലുള്ള ബന്ധം ദൃഢപ്പെടും.

ഇടവം - വീട്ടിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും. കര്‍മ്മരംഗത്തു സ്ഥിരത കൈവരും. അറിയാതെ ചില തെറ്റായ പ്രവര്‍ത്തനങ്ങളില്‍ അകപ്പെടാനിടയുണ്ട്. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പഴയ ചില സൗഹൃദങ്ങള്‍ പുതുക്കാന്‍ കഴിയും.

മിഥുനം - നിസാരകാര്യങ്ങളില്‍ നിലവിലുള്ള ജോലി നഷ്ടമാകാനുള്ള സാഹചര്യം സംജാതമാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വിസിറ്റിംഗ് വിസയില്‍ വിദേശത്തു പോയവര്‍ക്ക് സ്ഥിരമായ ഒരു ജോലി ലഭിക്കാന്‍ തടസം നേരിടും.

Today s Astrology

കര്‍ക്കടകം - കുടുംബകാര്യങ്ങള്‍ ചിലതു വിട്ടുപോകാനിടയുണ്ട്. കര്‍മരംഗത്ത് അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ക്കു സാധ്യതയുണ്ട്. സ്‌നേഹിതന്മാര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്യും. പൈതൃക കാര്യങ്ങളുമായി ബന്ധപപെട്ടു പ്രവര്‍ത്തിക്കേണ്ടിവരും.

ചിങ്ങം - ശത്രുക്കള്‍ വര്‍ദ്ധിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അധിക ചെലവുകള്‍ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും.

കന്നി - സര്‍ക്കാരില്‍നിന്നു സാമ്പത്തിക സഹായം ലഭിക്കും. മാനസികമായി ഉത്സാഹം വര്‍ധിക്കും. സുഹൃത്തുക്കളുമായി കൂടുതല്‍ സമയം ചെലവഴിക്കും. പുതിയ വാഹനത്തിനായി ശ്രമിക്കും. ഭാഗ്യപരീക്ഷണങ്ങള്‍ക്കു കാലം ഗുണകരമാണ്.

തുലാം - പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കര്‍മ്മപുഷ്ടിക്ക് അനുകൂല സമയം. കൂട്ടുബിസിനസ് നടത്തുന്നവര്‍ക്ക് നിലവിലുള്ള പങ്കാളിയെ മാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടി വരും. മനഃക്ലേശത്തിന് ഇടയാക്കുന്ന സന്ദേശങ്ങള്‍ ലഭിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും.

Today s Astrology

വൃശ്ചികം - പഴയ ചില കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിനു മുതിരും. അന്യദേശത്തുള്ളവര്‍ക്കു നാട്ടിലേക്കു അവധി ലഭിക്കും. ഗുരുജനങ്ങളില്‍ നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാകും.

ധനു - ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടിവരും. ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും.

മകരം - പുതിയ നല്ല തൊഴിലവസരങ്ങള്‍ തേടിയെത്തും. മാതാവിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം. വ്യാപാരികള്‍ക്ക് ആദായം വര്‍ധിക്കും. ദൂരയാത്രകള്‍ ചെയ്യേണ്ടിവരും. സുഹൃത്തുക്കള്‍ മുഖാന്തരം നല്ല ചില അനുഭവങ്ങള്‍ ഉണ്ടാകും. പുതിയ വ്യാപാരങ്ങളും കര്‍മശാഖകളും തുടങ്ങിയാല്‍ നന്നാകും.

കുംഭം - വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. സാമ്പത്തികരംഗത്ത് കൂടുതല്‍ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. സന്താനങ്ങള്‍ പ്രശസ്തിയിലേയ്ക്ക് ഉയരും.

മീനം - വേണ്ടപ്പെട്ടവര്‍ക്കായി ത്യാഗം സഹിക്കാനുള്ള മനഃസ്ഥിതി ഉണ്ടാകും. പല കാര്യങ്ങള്‍ക്കും ചെറിയ കാലതാമസം ഉണ്ടാകാനിടഉണ്ട്. രോഗാവസ്ഥയിലുള്ളവര്‍ക്കു ഗണ്യമായ മാറ്റം ഉണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+