Get Updates
Get notified of breaking news, exclusive insights, and must-see stories!

Today's Horoscope: അഭീഷ്ടസിദ്ധി, സാമ്പത്തികനേട്ടം, അംഗീകാരം, യാത്രാഗുണം, ആഗ്രഹിച്ചിരുന്ന ഒരു കാര്യം സാധിക്കും

മേടം - കര്‍മരംഗത്തും സാമ്പത്തികരംഗത്തും ഉയര്‍ച്ച ഉണ്ടാകും. സേനാവിഭാഗങ്ങളിലുള്ളവര്‍ക്കും, കായികരംഗത്തുള്ളവര്‍ക്കും ഉയര്‍ച്ച ഉണ്ടാകും. ബന്ധുജനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. അഭീഷ്ടസിദ്ധി, സാമ്പത്തികനേട്ടം, അംഗീകാരം, യാത്രാഗുണം, സന്താനശ്രേയസ്സ് ഇവ ഫലം.

ഇടവം - സര്‍ക്കാര്‍ ജോലിക്കുള്ള പരിശ്രമം വിജയിച്ചെന്നു വരില്ല. പലതരത്തിലുള്ള സാമ്പത്തികവിഷമം നേരിടും. ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കും. അലച്ചില്‍, സ്വസ്ഥതക്കുറവ്, ധനനഷ്ടം, രോഗവിഷമതകള്‍, മാതൃഗുണം ഇവ ഫലം.

മിഥുനം - വളരെക്കാലമായി മനസ്സില്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബസമേതം യാത്ര നടത്താന്‍ സാധിക്കും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത, മനഃസന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും, സാമ്പത്തിക വര്‍ദ്ധനവ് ഉണ്ടാകും.

Today Horoscope

കര്‍ക്കടകം - വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകും. ബിസിനസ്സില്‍ നേട്ടങ്ങള്‍ കൈവരിക്കും. അപരിചിതരുമായുള്ള അടുപ്പം അബദ്ധത്തിനു വഴിയൊരുക്കും. സര്‍വ്വകാര്യവിജയം, യാത്രാഗുണം, സന്താനഗുണം, ഉന്നതസ്ഥാനലബ്ധി ഇവ ഫലം.

ചിങ്ങം - പലവിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. സുഹൃത് സഹായം ഉണ്ടാകും. അനാവശ്യ വാക്കുതര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. ഇച്ഛാഭംഗം, മനോമാന്ദ്യം, അലച്ചില്‍, ഉദ്യോഗമാറ്റം ഇവ ഫലം.

കന്നി - വിവാഹതടസ്സം, പൊതുപ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുകള്‍, കാര്യപരാജയം, സന്താനക്ലേശം, നഷ്ടബോധം ഇവ ഉണ്ടാകാം. അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ ഉണ്ടാകും. നല്ല രീതിയില്‍ നടന്നിരുന്ന പല കാര്യത്തിനും തടസ്സം ഉണ്ടാകും.

തുലാം - ബന്ധുജന സന്ദര്‍ശനം നടത്തും. കടം വാങ്ങിക്കുകയോ കൊടുക്കുകയോ ചെയ്യുന്നത് വളരെ ശ്രദ്ധിക്കണം. വാഹനലാഭത്തിന് യോഗം കാണുന്നു. ഗുണദോഷ സമ്മിശ്രാവസ്ഥ തുടരും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. യാത്രയില്‍ അലച്ചിനു സാധ്യത. ഉദ്യോഗത്തില്‍ സ്ഥാനമാറ്റം ഉണ്ടാകും.

Today Horoscope

വൃശ്ചികം - അവിചാരിതമായി യാത്രകള്‍ വേണ്ടി വരും. വിദേശജോലിക്കു സാദ്ധ്യത. പ്രവര്‍ത്തനമേഖലയില്‍ വിജയം ഉണ്ടാകും. ഭക്ഷണ സുഖം ഉണ്ടാകും. സര്‍വ്വകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, അലച്ചില്‍, മനഃക്ലേശം, യാത്രാതടസ്സം ഇവ ഫലം.

ധനു - പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സഹോദരഗുണം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും. പൊതുവെ സര്‍വ്വകാര്യ വിജയം, മനസ്സിനു സന്തോഷം, സാമ്പത്തിക പുരോഗതി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത.

മകരം - അവിചാരിത ധനലാഭം, തൊഴില്‍പരമായ മാറ്റങ്ങള്‍ സുഹൃത്തുക്കള്‍വഴി സഹായം ഇവ ഫലം. സ്വപ്രയത്‌നത്താല്‍ ഉയര്‍ച്ച, ബന്ധു സമാഗമം, കാര്യസിദ്ധി, യാത്രാനേട്ടം ഇവ കാണുന്നു.

കുംഭം - ആരോഗ്യപരമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനം നടത്തുന്നതിന് തുടക്കം കുറിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കും. കാര്യപരാജയം, അനാരോഗ്യം, യാത്രാക്ലേശം, മനഃസംഘര്‍ഷം, ധനക്ലേശം ഇവയൊക്കെ ഫലം.

മീനം - അനാവശ്യവിവാദങ്ങളില്‍ ഇടപെടും, ആഗ്രഹങ്ങള്‍ സഫലമാകും. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. സഹോദര ദുരിതത്തിനു സാധ്യത. മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. സന്താന ശ്രേയസ്സ്, കാര്യവിജയം, മാതൃഗുണം ഇവ കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+