Today Horoscope: ഈ നാളുകാർക്ക് കടുത്ത ചില വെല്ലുവിളികൾ, ചതി സൂക്ഷിക്കണം, സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകും,നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 14/) - അന്യദേശത്തുള്ളവര്‍ക്ക് സ്വദേശത്തേയ്ക്ക് തിരിച്ചുവരാന്‍ സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഗൃഹത്തില്‍ മംഗളകര്‍മ്മ ങ്ങള്‍ നടക്കും. സര്‍വ്വകാര്യവിജയം, സന്തോഷം, യാത്രാസുഖം, ലക്ഷ്യപ്രാപ്തി, ഉന്നതസ്ഥാനലബ്ധി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - പിതാവുമായി ചില അഭിപ്രായ വ്യത്യാസത്തിനു സാധ്യത. വിദേശ വരുമാനം ഉണ്ടാകും. വാക്തര്‍ക്കത്തില്‍പ്പെടാതെ സൂക്ഷിക്കണം. സര്‍വ്വകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, മനോമാന്ദ്യം, അലച്ചില്‍, ഉദരവൈഷമ്യങ്ങള്‍ ഇവ ഉണ്ടാകും. മധ്യാഹ്നശേഷം മാറ്റം വരുന്നതാണ്.
മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4) - കടുത്ത ചില വെല്ലുവിളികളെ നേരിടേണ്ടിവരും. കുടുംബത്തില്‍ ചില നല്ല കാര്യങ്ങള്‍ നടത്താന്‍ അവസരം ലഭിക്കും. മാതൃഗുണം ഉണ്ടാകും. ഉദ്ദിഷ്ടകാര്യസിദ്ധി, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം എന്നീ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. ദിനമധ്യത്തിനു ശേഷം, ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - അലസതാ മനോഭാവം കൈവെടിയാന്‍ ശ്രമിക്കണം. വ്യാപാരികള്‍ക്കു പുരോഗതി ഉണ്ടാകും. ചതിയിലും, വഞ്ചനയിലും പെടാതെ സൂക്ഷിക്കണം. പല രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകും. കുടുംബകലഹം, മനഃക്ലേശങ്ങള്‍, സാമ്പത്തിക നഷ്ടങ്ങള്‍ ഇവ വന്നു ഭവിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ പ്രയാസപ്പെടും. കാര്യസിദ്ധിയും, സാമ്പത്തിക ഉന്നതിയും ഉണ്ടാകും. യാത്രാഗുണം കാണുന്നു. സകലകാര്യവിജയം, കീര്‍ത്തി, ബഹുമതികള്‍, സുഹൃദ്‌സമാഗമം, ധനപരമായ നേട്ടങ്ങള്‍ ഇവ ഉണ്ടാകുന്നതാണ്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - അനാവശ്യമായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ കാര്യത്തില്‍ ആധി വര്‍ധിക്കും. തൊഴില്‍ലംഗത്ത് ചില പ്രശ്‌നത്തിനു സാധുത. സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. വിവാഹ തീരുമാനത്തിലെത്തും. അംഗീകാരം, മനഃസന്തോഷം ഇവ ഫലം.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. പല കാര്യങ്ങളിലും ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കും. സന്താന ഗുണം ഉണ്ടാകും. ദീര്‍ഘനാളായി ചിന്തിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. വാഹനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അതിനു സാധിക്കും. ബന്ധുഗുണം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടേക്കാം. ജോലിസ്ഥലത്ത് കൂടുതല്‍ കരുതല്‍ ആവശ്യമായി വരും. പുതിയ ചില ഉത്തര വാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. കാര്യതടസ്സം ഉണ്ടാകും. യാത്രയില്‍ തടസ്സത്തിനും ധനനഷ്ടത്തിനും ഇടയാകും. സന്താനങ്ങളെപ്പറ്റി മനഃക്ലേശത്തിനു സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ഭൂമിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. ശത്രുതയിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. സാഹിത്യകാരന്മാര്‍ക്ക് കാലം അനുകൂലം. അപ്രതീക്ഷിത ധനാഗമം, സുഹൃത് സംഗമം, യാത്രാഗുണം, വിദ്യാപുരോഗതി.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - സഹപ്രവര്‍ത്തകര്‍ അസൂയയോടെ പെരുമാറും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും. വ്യാപാരരംഗത്ത് പുരോഗതി, കുടുംബശ്രേയസ്സ്, ഉദ്ദിഷ്ടകാര്യസിദ്ധി, നൂതന ഗൃഹനിര്‍മ്മാണം ഇവ ഫലം
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ധനപരമായി ഉയര്‍ച്ച ഉണ്ടാകും. ഭാര്യയുടെ അസുഖത്തെ കരുതിയിരിക്കണം. കൂട്ടുബിസിനസ്സില്‍ ചതിവുപറ്റാതെ സൂക്ഷിക്കണം. മാതൃഗുണം കാണുന്നു. മുന്‍കോപം നിമിത്തം അബദ്ധത്തിനു സാധ്യത. സര്‍വ്വകാര്യതടസ്സം, ധനനഷ്ടം, മനോമാന്ദ്യം ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - മാനസിക സംഘര്‍ഷം വര്‍ധിക്കും. വാഹനം വാങ്ങുവാനും, ഭവന മാറ്റത്തിനുമുള്ള ശ്രമങ്ങളില്‍ തിരിച്ചടി ഉണ്ടാകും. പിതൃഗുണം ഉണ്ടാകും. തൊഴില്‍രംഗത്ത് അഭിവൃദ്ധി, വിദേശ യാത്രാഗുണം, പിതൃഗുണം, ധനനേട്ടം.












Click it and Unblock the Notifications