ആഗ്രഹങ്ങള്‍ സഫലീകരിക്കും, പണമിടപാടുകളില്‍ അബദ്ധങ്ങള്‍, പരീക്ഷകളിൽ വിജയം, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - മത്സരവിജയം ഉണ്ടാകും. രോഗം ബാധിച്ചവര്‍ക്കു ശ്രദ്ധ ആവശ്യമാണ്. കലാ രംഗത്ത് അവസരങ്ങള്‍ ലഭിക്കും. നഷ്ടങ്ങള്‍ കുറയും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - ആഗ്രഹങ്ങള്‍ സഫലീകരിക്കും. പഠനത്തില്‍ ശോഭിക്കും. വാതരോഗങ്ങള്‍ മാറും. സുഖകരമായ ജീവിതം നയിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ കുറയരുത്. കര്‍ഷകര്‍ക്കു നല്ല ലാഭം ഉണ്ടാകും. പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയമുണ്ടാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വാഹനം മാറ്റിവാങ്ങും. വിദ്യാപുരോഗതി ഉണ്ടാകും. തര്‍ക്കവിഷയങ്ങള്‍ രമ്യമായി പരിഹരിക്കും. കര്‍ഷകര്‍ ശ്രദ്ധിക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ലഘുവായ അസുഖങ്ങള്‍ ബുദ്ധിമുട്ടിച്ചേക്കാം. പ്രവര്‍ത്തനതടസ്സങ്ങള്‍ നീങ്ങും. പണമിടപാടുകളില്‍ അബദ്ധങ്ങള്‍ പറ്റാനിടയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമര്‍ഥ്യം പ്രകടപ്പിക്കും. പിതാവിന്റെ വാക്കുകള്‍ മാനിക്കണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - കച്ചവടത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങളുണ്ടാകും. ജോലി സംബന്ധമായി യാത്രകള്‍ ഉണ്ടാകും. ഉത്തരവാദിത്തങ്ങള്‍ കൂടും. പിതാവിന് അനിഷ്ടങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - കലാ-കായിക രംഗത്ത് അവസരങ്ങള്‍ കുറയും. ആരോഗ്യപ്രശ്‌നമുള്ളവര്‍ ശ്രദ്ധിക്കണം. ജനാനുകൂല്യം കുറയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സദാചാരബോധത്തോടെ പ്രവര്‍ത്തിക്കും. അപ്രതീക്ഷിത യാത്രകള്‍ വേണ്ടി വരും. പിണങ്ങിനിന്നവരുമായി ഇണങ്ങും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 13/4) - വിദ്യാഭ്യാസരംഗത്തു നേട്ടങ്ങളുണ്ടാകും. നല്ല കുടുംബജീവിതം നയിക്കാനാകും. വിദേശയാത്രാമോഹം നടക്കും.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ആരോഗ്യക്ലേശങ്ങള്‍ ഉണ്ടാകും. സാഹസിക പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്. പരീക്ഷകളില്‍ ശോഭിക്കാനാവും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ചികിത്സയ്ക്കായി പണം ചെലവഴിക്കും. യാത്രാക്ലേശം അനുഭവിക്കും. പഠനത്തില്‍ ശ്രദ്ധ കുറയും.












Click it and Unblock the Notifications