റിയൽ എസ്റ്റേറ്റിൽ അനുകൂല സമയം, ദൂരയാത്രയ്ക്ക് സാധ്യത, ആപത്ഘട്ടത്തിൽ ദൈവാധീനം, ഇന്നത്തെ നാൾഫലം
മേടം - മാനസിക സംഘര്‍ഷംമൂലം നിദ്രാഭംഗം അനുഭവപ്പെടും. കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണികള്‍ യഥാസമയം ചെയ്ത് തീര്‍ക്കാന്‍ കഴിയാതെ വരും. പിതാവിന് രോഗാരിഷ്ടതകള്‍ ഉണ്ടാകും. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും. കര്‍മ്മ രംഗത്ത് പുരോഗതി ഉണ്ടാകും.
ഇടവം - സഹോദരനുമായി പിണങ്ങാനിടയുണ്ട്. ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അനാവശ്യ യാത്രകള്‍ നടത്തും. രോഗികള്‍ക്ക് അല്‍പം ആശ്വാസം അനുഭവപ്പെടും. ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തകളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂര യാത്രയ്ക്ക് സാദ്ധ്യത. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചുകൈകാര്യം ചെയ്യണം.
മിഥുനം - ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയം. ആപത്ക്കരമെന്ന് തോന്നുന്ന ഘട്ടത്തില്‍ ദൈവാധീനം അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ ഉന്നതവിജയം കരസ്ഥമാക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധാരാളം പാഴ്ചിലവുകള്‍ ഉണ്ടാകും. സര്‍വ്വകാര്യ വിജയം, പിതൃഗുണം പ്രതീക്ഷിക്കാം. അനാഥാലയങ്ങള്‍ക്കായി പണം ചെലവഴിക്കും. പിതാവിന് അനുഭവപ്പെട്ടിരുന്ന ശാരീരിക ക്ലേശങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

കര്‍ക്കടകം - കുടുംബകലഹം ഉണ്ടാകാനിടയുണ്ട്. സുകൃതകര്‍മങ്ങള്‍ ചെയ്യണം. പിണങ്ങിനിന്നവരുമായി ഇണങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദികലകളില്‍ താത്പര്യം വര്‍ദ്ധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. എല്ലാറ്റിലും കൂടുതല്‍ ശ്രദ്ധ നന്ന്. ഗുണകരമായ വിവാഹാലോചന വരും.
ചിങ്ങം - വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ സ്രദ്ധിക്കണം. ഗൃഹാന്തരീക്ഷം സംതൃപ്തമായിരിക്കും. ജീവിത പുരോഗതിയുണ്ടാകും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. തൊഴില്‍മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. കര്‍മസംബന്ധമായി ദൂരയാത്ര വേണ്ടിവന്നേക്കും. ബിസിനസ്സില്‍ വിശ്വസ്ത പങ്കാളിയെ ലഭിക്കും.
കന്നി - സ്വപ്രയത്‌നം കൊണ്ടു കാര്യങ്ങള്‍ നേടിയെടുക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടും. വിപരീത അനുഭവങ്ങള്‍ കുറയും. കച്ചവടാഭീവൃദ്ധി ഉണ്ടാകും. പഠനകാര്യത്തില്‍ ശ്രദ്ധക്കുറവു പാടില്ല. പുതിയ സംരംഭങ്ങള്‍ക്കു ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം.
തുലാം - ഗൃഹാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. കുട്ടികള്‍ രക്ഷിതാക്കളെ എതിര്‍ത്ത് സംസാരിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും നൈപുണ്യം പ്രകടമാക്കാന്‍ സാധിക്കും. നിദ്രാഭംഗം അനുഭവപ്പെടും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും.

വൃശ്ചികം - സംതൃപ്തിയും സമാധാനവും ഉണ്ടാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കലാരംഗത്തു ശോഭിക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവസ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. ആലോചിക്കാതെ പ്രവര്‍ത്തിച്ച് അബദ്ധത്തില്‍ ചെന്നു പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.
ധനു - കുടുംബത്തില്‍ മനഃസമാധാനം. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗസ്ഥന്മാര്‍ക്ക് മേലധികാരികളില്‍ നിന്ന് നല്ല സമീപനവും സഹായവും പ്രതീക്ഷിക്കാം. ഉദരരോഗത്തിന് സാദ്ധ്യത. മാനസിക ഉല്ലാസത്തിനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വിജയം സുനിശ്ചിതമായ കാര്യത്തില്‍ പോലും വിപരീതഫലമായിരിക്കും.
മകരം - ആരോഗ്യം മോശമാകും. കര്‍മരംഗത്തു ലഘുതടസ്സമുണ്ടാകും. പിതൃജനാനുകൂല്യം ഉണ്ടാകും. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും.
കുംഭം - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിന പരിശ്രമം ചെയ്യേണ്ടി വരും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. നിസ്സാര രോഗങ്ങള്‍ എപ്പോഴും ശല്യപ്പെടുത്തും. ഭൂസ്വത്തു സംബന്ധമായ ഇടപാടു നടത്തും. കുടുംബത്തില്‍ നേരിയ അസ്വസ്ഥത ഉണ്ടാകും. ഉദാരവിഷമം മാറും.
മീനം - ധനലാഭം കുറയാനിടയുണ്ട്. ചീത്ത കൂട്ടുകെട്ടുകളില്‍ അകപ്പെടും. പുതിയ ഉപകരണങ്ങള്‍ വാങ്ങും. ദൈവിക കാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായവും സഹകരണവും ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്കു ജനസമ്മിതി വര്‍ധിപ്പിക്കാന്‍ സാധിക്കും. ആരോഗ്യകാര്യങ്ങളില്‍ ഉത്കണ്ഠ വേണ്ട.












Click it and Unblock the Notifications