Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം, സാമ്പത്തിക വിഷമങ്ങള്‍ മാറിക്കിട്ടും, സുഹൃത്തുക്കളുടെ സഹായം, നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഉദ്യോഗസ്ഥസംബന്ധമായ ദൂരയാത്രകള്‍ വേണ്ടിവരും. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്ത് സഹായ സഹകരണങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസം നേരിടും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. മാനസിക ഉന്മേഷത്തിനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മനഃസമാധാനം കുറയും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. മുന്‍കോപം നിയന്ത്രിക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - ജീവിതപങ്കാളിയുടെ പെരുമാറ്റം മനസിനെ വേദനിപ്പിക്കും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും.

astrology

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനെക്കാള്‍ വിഷമത അനുഭവപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. അഭിമാനം സംരക്ഷിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി തര്‍ക്കത്തിന് സാധ്യത. പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. സന്താനങ്ങളുമായി വാഗ്വാദതത്തില്‍ ഏര്‍പ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.

astrology

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി പണം ചെലവഴിക്കും. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കം. ദൂരയാത്രകള്‍ മുഖേന അധികം ചെലവുകളും ശാരീരിക നഷ്ടം അനുഭവപ്പെടും. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരും. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. ആരോഗ്യപരമായി നല്ല കാലം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുളള ആനുകൂല്യങ്ങള്‍ ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സഹോദരങ്ങളുമായോ, സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+